കൊച്ചി: അടുത്ത റൈഡിനു മുന്നോടിയാണോ ഈ മഡ് റേസ് എന്ന് ചോദിച്ചപ്പോൾ മഞ്ജു വാര്യർ തന്റെ സ്വതസിദ്ധമായ പുഞ്ചിരി നൽകി. റൈഡിങ് ജേഴ്സിയിൽ പറ്റിപ്പിടിച്ച മണ്ണും ചെളിയും നൽകുന്ന ടഫ് ലുക്കിൽ മഞ്ജു അഡ്വഞ്ചർ ടൂറർ ശ്രേണിയിലെ ബിഎംഡബ്ലിയു 1250 എന്ന തൻറെ പ്രിയപ്പെട്ട ബൈക്കുമായി മുന്നോട്ട് കുതിച്ചു. എറണാകുളത്തിനടുത്ത് മുളന്തുരുത്തി യിലെ മഡ് ട്രാക്കിൽ ഒരു മഴക്കാല റിഹേഴ്സലിൽ ആയിരുന്നു മലയാളത്തിൻറെ ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യർ. തമിഴ് നടൻ അജിത്തിന്റെ റേസിംഗ് കമ്പത്തിൽ നിന്നാണ് മഞ്ജു ബൈക്കിലേറിയത്. അജിത്തിനും കൂട്ടുകാർക്കുമൊപ്പം ‘ലേ’യിലേക്ക് യാത്ര നടത്തിയായിരുന്നു മഞ്ജുവിന്റെ തുടക്കം. ഇപ്പോൾ ഷൂട്ടിംഗ് യാത്രയിൽ ബൈക്കും ഒപ്പമുണ്ടാകും. ഇപ്പോഴത്തെ യാത്രകൾ കൂടുതലും ചെന്നൈ ട്രിപ്പുകൾ.
രജനീകാന്ത് നായകനായ ‘വേട്ടയൻ’ അടക്കം കൈ നിറയെ തമിഴ് സിനിമകളാണ് മഞ്ജുവിനുള്ളത്. തമിഴിൽ രണ്ടുകോടിയിലേറെയാ ണ് മഞ്ജുവിന്റെ പ്രതിഫല൦. ‘എ൦പുരാൻ’ അടക്കം മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ ഇറങ്ങാനുമുണ്ട്.