ഫേസ്ബുക്ക് കമ്പനി മെറ്റയുടെ എഐ ചാറ്റ് സേവനം തര൦ഗമായി. ഏതു വിഷയത്തിലും മെറ്റാ എ ഐയുമായി ചാറ്റ് ചെയ്താൽ ഉത്തരങ്ങൾ ലഭിക്കും. വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ ചാറ്റുകളിൽ മെറ്റാ എ ഐ പ്രവർത്തിക്കും. പ്രാദേശിക ഭാഷകളിലും മെറ്റാ എ ഐ യോട് ആശയവിനിമയം നടത്താം.
വിഷയം നൽകിയാൽ അതിനനുസരിച്ച് എ ഐ രൂപപ്പെടുത്തിയ ചിത്രങ്ങളും ലഭിക്കും. അവയെ അനിമേറ്റ് ചെയ്യാനും സാധിക്കും. പ്രസംഗമോ ലേഖനമോ ഏതു വിഷയങ്ങളിലും ആവശ്യാനുസരണം നൽകും. ഗ്രൂപ്പ് ചാറ്റിനും അവസരമുണ്ട്. മെറ്റയുടെ നിറമായ നീലയിൽ ചാലിച്ചെടുത്ത ചെറു വളയമാണ് എംബ്ലം. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഈ എംബ്ലം കാണാം.