വാഷിംഗ്ടൺ: അമേരിക്കയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് കണക്കുകൾ. ജൂൺ മാസത്തെ അപേക്ഷിച്ച് ഹോൾസെയിൽ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ജൂലൈയിൽ കുതിച്ചത് 0.9 ശതമാനമെന്നാണ് ലേബർ സ്റ്റാറ്റിസ്ക്സ് ഡേറ്റ പ്രസിദ്ധീകരിച്ച കണക്കുകൾ തെളിയിക്കുന്നത്. 2022 ജൂണിനുശേഷം ആദ്യമായാണ് ഹോൾസെയിൽ പ്രൈസ് ഇൻഡക്സ് ഇത്രയും പെട്ടെന്ന് കൂടുന്നത്. 0.2 ശതമാനം കൂടുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം തെറ്റിച്ചാണ് കണക്കിലെ കുതിപ്പ്. ഹോൾസെയിൽ പ്രെയിസിലെ മാറ്റങ്ങളുടെ ഭാരം അധികം താമസിയാതെ ഉപഭോക്താക്കളിലെത്തുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉപഭോക്താക്കൾക്ക് വലിയ ഭാരമാകാനാണ് സാധ്യത.