ന്യൂയോര്‍ക്ക്: ഇസ്രായേലിന്റെ അല്‍-അഖ്സാ നീക്കങ്ങള്‍ക്ക് തടയിടാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിന് കഴിഞ്ഞില്ലെങ്കില്‍ പാലസ്തീന്‍ ജനത ദൗത്യം ഏറ്റെടുക്കുമെന്ന മുന്നറിയിപ്പുമായി പാലസ്തീന്‍. പാലസ്തീന്റെ യുഎന്‍ അംബാസിഡര്‍ റിയാദ് മന്‍സൂറാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ഇസ്രായേലിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയത്. അല്‍-അഖ്സാ പള്ളി വിഷയത്തില്‍ ഇസ്രായേലിന്റെ യുഎന്‍ അംബാസിഡര്‍ക്ക് പാലസ്തീന്‍ പ്രതിനിധി നേരിട്ടാണ് യോഗത്തില്‍ മുന്നറിയിപ്പു നല്‍കിയത്. കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ പള്ളി കോമ്പൗണ്ടില്‍ ഇസ്രായേല്‍ മന്ത്രി ബെന്‍ഗ്വിര്‍ പ്രവേശിച്ചതില്‍ കടുത്ത പ്രതിഷേധമാണ് അറബ് രാഷ്ട്രങ്ങള്‍ ഉയര്‍ത്തുന്നത്. അതിനിടെ ഇസ്രായേല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചൈനയും യുഎഇയും വിളിച്ചുചേര്‍ത്ത അടിയന്തര യുഎന്‍ സുരക്ഷായോഗത്തിലാണ് പാലസ്തീന്‍ പ്രതിനിധിയുടെ കടുത്ത പ്രതികരണം.
യുഎന്‍ സുരക്ഷാ കൗണ്‍സിലിന് ഇസ്രായേലിനെ പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ പാലസ്തീന്‍ ജനത ഇസ്രായോലിനെ തടയുന്ന ദൗത്യം ഏറ്റെടുക്കുമെന്നാണ് പാലസീന്റെ യുഎന്‍ പ്രതിനിധി മന്‍സൂര്‍ ഇസ്രായേലിന് താക്കീത് നല്‍കിയത്. യുഎന്‍ കൗണ്‍സില്‍ ഇസ്രായേലിനെ പാലസ്തീന്‍ അധിനിവേശ നീക്കങ്ങളില്‍ നിന്നും പിടിച്ചു നിര്‍ത്തും. അങ്ങനെ ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്. ഹരാം അല്‍ ഷരീഫിന്റെ ചരിത്രപരമായ സ്ഥിതി നിലനിര്‍ത്തേണ്ടതും എല്ലാ രാജ്യങ്ങളുടേയും ഉത്തരവാദിത്വമാണെന്നും പാലസ്തീന്‍ ചൂണ്ടിക്കാട്ടി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇസ്രായേലിനെ തടയും യുഎന്നിന് അക്കാര്യത്തില്‍ തെറ്റുപറ്റാനിടയില്ലെന്നും പാലസ്തീന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു.
പാലസ്തീനോടും യുഎന്നിനോടും അന്താരാഷ്ട്ര സമൂഹത്തോടും ഇസ്രായേല്‍ കാണിക്കുന്ന വെറുപ്പാണ് അല്‍-അഖ്സാ നീക്കത്തിലൂടെ വെളിപ്പെടുന്നത്. പാലസ്തീന്‍ ജനതയുടെ ജീവിതത്തിന്റെ പരിശുദ്ധിയോട് കാണിക്കുന്ന കടുത്ത വെല്ലുവിളികൂടിയാണ് പ്രസ്തുത നടപടിയിലൂടെ വെളിപ്പെടുന്നത്. യുഎന്‍ കൗണ്‍സില്‍ ഇപ്പോഴും വളരെ നല്ല കാര്യങ്ങള്‍ പറയുന്നു. എന്നിരുന്നാലും യുഎന്‍ വസ്തുതകളുടെ പാര്‍ശ്വങ്ങളിലാണ് നിലകൊള്ളുന്നതെന്ന് കൗണ്‍സിലിനു നേരെയും പാലസ്തീന്‍ വിമര്‍ശനമുയര്‍ത്തി. പാലസ്തീന്‍ ജനത ക്ഷമ പൂര്‍ണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും മന്‍സൂര്‍ ചൂണ്ടിക്കാട്ടി.
Story Highlights: If UNSC won’t stop you, our people will, Palestinian envoy tells Israeli counterpart