റിയാദ്: തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൌസിന്റെ മുമ്പിൽ ഗ്രെസ് വില്ല ജോയ് നിക്സൺ (57) നിര്യാതനായി.ഡ്രൈവിങിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് ചികിത്സക്കിടയിൽ മരണപ്പെടുകയും ചെയ്തു,
പിതാവ്: വേദനായകം. മാതാവ്: ലിസ്ബെത്ത്. ഭാര്യ: ഷൈനീ. മക്കൾ: സാമൂവെൽ മായ
നടപടി ക്രമങ്ങളുമായി റിയാദ് കെ എം സി സി വെൽഫെയർ വിംഗ് നേതാക്കളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മായിൽ പടിക്കൽ,ജാഫർ വീമ്പൂർ, നവാസ് ബീമാ പള്ളി എന്നിവർ രംഗത്തുണ്ട്. ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകും