റിയാദ്: എം.ഇ.എസ്. റിയാദ് ചാപ്റ്റർ ലേഡീസ് വിങ്ങിന്റെ പുതിയ നേതൃത്വം നിലവിൽ വന്നു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതുഊർജം പകരുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
ഷെർമി നവാസ് പ്രസിഡന്റായും ഫെബീന നിസാർ ജനറൽ സെക്രട്ടറിയായും ഫാത്തിമ ഷഫീക് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ഷീബ ഫൈസൽ, സുമയ്യ അമീർ എന്നിവർ വൈസ് പ്രസിഡന്റുമാരും ഹസ്ന ഷമീം, ലുലു സുഹാസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്.


സെൽവ അയ്ദീദ്, നജ്മ നിസാർ എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായും ബീവി കോയ ചീഫ് പാട്രണായും പ്രവർത്തിക്കും.
പുതിയ ആശയങ്ങളും നൂതന പ്രവർത്തനരീതികളും ഉൾപ്പെടുത്തി ലേഡീസ് വിങ്ങിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കഴിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാമൂഹിക കൂട്ടായ്മകൾ, ബോധവൽക്കരണ പരിപാടികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കും മുൻഗണന നൽകും.
എം.ഇ.എസ്. റിയാദ് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നവാസ് റഷീദ്, ഫൈസൽ പൂനൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.




























