ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നും കല്ല് ലഭിച്ചതായി പരാതി. സര്‍വ്വപ്രിയ സാങ്വാന്‍ എന്ന യാത്രക്കാരിയാണ് എയര്‍ ഇന്ത്യ 215 വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് കല്ല് ലഭിച്ചെന്ന പരാതിയുമായി മുന്നോട്ടുവന്നത്. ഭക്ഷണത്തില്‍ നിന്ന് ലഭിച്ച കല്ലിന്റെ ചിത്രങ്ങളുള്‍പ്പെടെ യുവതി ട്രിറ്ററില്‍ പങ്കുവെച്ചു. വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമെഴിച്ച സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ പ്രതിരോധത്തിലിരിക്കവെയാണ് കമ്പനിക്കെതിരെ പുതിയ പരാതി.
യുവതി എയര്‍ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് പരാതി ട്വിറ്ററില്‍ പങ്കുവെച്ചത്. കല്ല് ഇല്ലാത്ത ഭക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി ഇതില്‍ കൂടുതല്‍ പണമോ വിഭവങ്ങളോ ആവശ്യമില്ല. ഇന്ന് അല്‍ 215 വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് എനിക്ക് ലഭിച്ചത് ഇതാണ്. ക്രൂ അംഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അവഗണനകള്‍ അംഗീകരിക്കാനാവില്ല.’ പരാതിക്കാരി ട്വീറ്റ് ചെയ്തു. യാത്രക്കാരോടുളള എയര്‍ഇന്ത്യയുടെ പെരുമാറ്റത്തില്‍ രോക്ഷം കെണ്ടിരിക്കുന്ന നിരവധി ട്വിറ്റര്‍ ഉപയോക്താക്കളെ പരാതിക്കാരിയുടെ ട്വീറ്റ് ചൊടിപ്പിച്ചു. പ്രത്യേകിച്ചും വിമാനക്കമ്പനിയുടെ സേവനങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്ന സമയത്ത്.
അതേ സമയം സംഭവത്തില്‍ എയര്‍ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി.’ഇത് ആശങ്കാജനകമാണ്, ഞങ്ങള്‍ ഇത് ഞങ്ങളുടെ കാറ്ററിംഗ് ടീമുമായി ഉടന്‍തന്നെ ചര്‍ച്ചചെയ്യും. പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഞങ്ങള്‍ക്ക് അല്‍പ്പം സമയം നല്‍കണം. ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നിങ്ങളെ അഭിനന്ദിക്കുന്നു.’, എയര്‍ ഇന്ത്യ പ്രതികരിച്ചു.
എന്നാല്‍ കഴിഞ്ഞ മാസം എയര്‍ഇന്ത്യ യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമെഴിച്ച സംഭവത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നുളള നടപടികള്‍ വേഗത്തിലാകേണ്ടതായിരുന്നുവെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയെ ഡല്‍ഹി പൊലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മിശ്രയെ അദ്ദേഹത്തിന്റെ കമ്പനിയായ വെല്‍സ് ഫാര്‍ഗോ പുറത്താക്കിയതായും അറിയിച്ചിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Complaint that passengers got stones from the food served in Air India