ജിദ്ദ: 2022 ലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള അറബ് നേതാവെന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്. ആര്‍ടി അറബിക് ചാനല്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022’ എന്ന പദവി സൗദി കിരീടാവകാശി നേടിയത്. എല്ലാ വര്‍ഷവും നടത്താറുള്ള സര്‍വേയില്‍ ഇപ്രാവശ്യം ചാനലിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് തകര്‍ത്താണ് സല്മാന് ലഭിച്ച വോട്ടുകളുടെ കണക്ക് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 15ന് ആരംഭിച്ച് 2023 ജനുവരി ഒമ്പതിനാണ് സര്‍വേ അവസാനിച്ചത്. സര്‍വേയില്‍ പങ്കെടുത്തതില്‍ 62.3 ശതമാനം ആളുകളും സല്‍മാനെ പിന്തുണച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. 1,18,77,546 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 73,99,451 പേര് കിരീടാവകാശിക്ക് വോട്ട് ചെയ്തു.
മൊത്തം വോട്ടിന്റെ 24.8 ശതമാനം (29,50,543 വോട്ടുകള്‍) നേടി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആണ് രണ്ടാം സ്ഥാനത്ത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി മൂന്നാം സ്ഥാനവും നേടി. 11.7 ശതമാനം വോട്ടുകളാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റിന് ലഭിച്ചത്.
Story Highlights: ‘Most Influential Arab Leader’; Saudi crown prince Mohammed Bin Salman owns the title