കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് നാല് മരണം. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ടൂറിസം ഡെസ്റ്റിനേഷനിലാണ് സംഭവം. ആകാശത്ത് വെച്ചാണ് കൂട്ടിയിടിച്ചത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
വിമാനത്തിന്റെ റോട്ടറുകളിലൊന്ന് മണല്‍ത്തീരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരു ഹെലികോപ്റ്റര്‍ കരയില്‍ നിന്ന് ഏതാനും അടി അകലെ മണലില്‍ മറിഞ്ഞു കിടക്കുന്നതായും അതിന്റെ റോട്ടറുകള്‍ കുറച്ച് അകലെ കിടക്കുന്നതുമായുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സീ വേള്‍ഡ് മറൈന്‍ തീം പാര്‍ക്കിന് സമീപമുള്ള അപകടസ്ഥലത്ത് മറ്റ് ഹെലികോപ്റ്ററുകള്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിരുന്നു. നിരവധി രക്ഷാപ്രവര്‍ത്തകരും പൊലീസും പ്രദേശത്തിന് സമീപം എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയയുടെ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അപകടം നടന്ന് സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനും അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
Story Highlights: Two Helicopters Collide Mid-Air In Australia, 4 Dead