തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യക്ക് റെക്കോര്‍ഡ് ജയം. ശ്രീലങ്കയ്ക്കെതിരെ 317 റണ്‍സിനാണ് ജയം. ഇതോടെ മുന്നൂറിലധികം റണ്‍സിന് ജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി.22 ഓവറിൽ 73ന് ശ്രീലങ്ക പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകര്‍ത്തത്.
19 റണ്‍സ് നേടി നുവാനിഡു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി (166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്.
46 സെഞ്ച്വറി തികച്ച കോഹ്ലി സച്ചിനെ മറികടന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന താരമായിരിക്കുകയാണ് കോഹ്ലി. 85 പന്തില്‍ 100 റണ്‍സ് തികച്ച് ആണ് കോഹ്ലിയുടെ മുന്നേറ്റം. പരമ്പരയിലെ കോഹ്ലിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 20 സെഞ്ച്വറിയാണ് സച്ചിന്‍ നേടിയിരുന്നത്.
ഏകദിന മത്സരത്തിൽ ശുഭ്മാൻ ഗില്ലും കരിയറിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 97 പന്തുകള്‍ നേരിട്ട താരം 116 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി കൂടിയാണിത്.
STORY HIGHLIGHTS: India Register Biggest-Ever Win In ODI History