റിയാദ്: ചൈനീസ് പുതുവര്‍ഷം ആഘോഷിച്ച് സൗദി അറേബ്യ. റിയാദില്‍ ബോളിവേൾഡിലെ ചൈനീസ് പവലിയനിലാണ് കഴിഞ്ഞ ശനിയാഴ്ച്ച ചൈനീസ് പുതുവര്‍ഷം ആഘോഷത്തിന് തുടക്കമിട്ടത്. ജനുവരി 22 ആണ് ചൈനയുടെ പുതുവര്‍ഷം ആരംഭിക്കുന്നത്. വലിയ ആവേശത്തോടെയാണ് ചൈനീസ് പുതുവര്‍ഷം റിയാദില്‍ ആഘോഷിക്കുന്നത്. നാട മുറിച്ചുകൊണ്ടാണ് റിയാദില്‍ നടന്ന ആഘോഷത്തിന് തുടക്കം കുറിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംസ്ക്കാരിക ബന്ധം വിപുലപ്പെടുത്തുക ലക്ഷ്യമിട്ടാണ് സൗദി ചൈനീസ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ചൈനയില്‍ നിന്നുള്ള നിരവധി സന്ദര്‍ശകരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചൈനയുടെ സൗദി അംബാസിഡര്‍ ചെൻ വെൻകിംഗ്, തായ് യുടെ സൗദി അംബാസിഡര്‍ ദാരം ബൂന്ഥം, ഭാര്യ എന്നിവരുള്‍പ്പടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ചൈനയുടെ പരമ്പരാഗത ഡ്രാഗണ്‍, ലയണ്‍ നൃത്ത ചുവടുകളുമായി തിളങ്ങുന്ന ചുവപ്പും മഞ്ഞയും നിറത്തിലുള്ള വസ്ത്രങ്ങളില്‍ ചൈനീസ് നര്‍ത്തകര്‍ അണിനിരന്നു. നന്മ നിറഞ്ഞ പുതുജീവിതത്തെ വരവേല്‍ക്കുന്നതിന്റെ പ്രതീകമാണ് നൃത്തത്തിലൂടെ ചൈനീസ് ജനത ലക്ഷ്യമിടുന്നത്. സൗദിയില്‍ ആഘോഷപരിപാടികള്‍ ഫെബ്രുവരി ഒന്നുവരെ തുടരും.
പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി നിരവധി ചൈനീസ് പൗരന്മാരാണ് സൗദിയിലേക്കെത്തുന്നത്. കുടുംബവുമൊത്ത് ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയെന്ന ലക്ഷ്യം വെച്ചാണ് സന്ദര്‍ശകര്‍ സൗദിയിൽ എത്തിച്ചേരുന്നത്.
STORY HIGHLIGHTS: Chinese New Year celebrations at Riyadh s Boulevard World