Friday, May 5, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ജലന്തര്‍ ഉപതെരഞ്ഞെടുപ്പ്; ആംആദ്മി പാര്‍ട്ടിക്ക് മുമ്പില്‍ വലിയ വെല്ലുവിളി

by Kerala News - Web Desk 01
January 16, 2023
in INDIA
0 0
A A
ജലന്തര്‍-ഉപതെരഞ്ഞെടുപ്പ്;-ആംആദ്മി-പാര്‍ട്ടിക്ക്-മുമ്പില്‍-വലിയ-വെല്ലുവിളി
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്തര്‍ ലോക്‌സഭ മണ്ഡലത്തിലെ എംപിയായിരുന്ന സന്തോഷ് സിംഗ് ചൗധരി അന്തരിച്ചതോടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്ന അവസ്ഥാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ആംആദ്മി പാര്‍ട്ടി നേരിടാന്‍ പോകുന്ന രണ്ടാമത്തെ വെല്ലുവിളിയായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

അധികാരത്തിലെത്തിയതിന് ശേഷം ആംആദ്മി പാര്‍ട്ടി നേരിട്ട ആദ്യ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഭഗവന്ത് മന്‍ ലോക്‌സഭാംഗത്വം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംഗൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ശിരോമണി അകാലിദള്‍ എയാണ് ആംആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തിയത്.

സംഗൂരിലെ പോലെ തന്നെ കനത്ത വെല്ലുവിളിയാണ് ഈ ഉപതെരഞ്ഞെടുപ്പും ആംആദ്മി പാര്‍ട്ടിക്ക് ഉയര്‍ത്തുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 92 നിയോജക മണ്ഡലങ്ങളില്‍ വിജയിച്ചാണ് ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് ജലന്തര്‍ മണ്ഡലം. ആദ്യ പൊതു തെരഞ്ഞെടുപ്പിന് ശേഷം 14 തവണ കോണ്‍ഗ്രസ് ഇവിടെ വിജയിച്ചു. നാല് തവണയാണ് ഇവിടെ പരാജയപ്പെട്ടത്. അടിയന്തിരാവസ്ഥക്ക് ശേഷം 1977ലാണ് ആദ്യം പരാജയപ്പെട്ടത്. മുന്‍ പ്രധാനമന്ത്രിയായ ഐകെ ഗുജ്‌റാള്‍ 1989ലും 1996ലും 1999ലും ഇവിടെ നിന്ന് വിജയിച്ചു.

2014ല്‍ മണ്ഡലത്തില്‍ മികച്ച പ്രകടനമാണ് ആംആദ്മി പാര്‍ട്ടി നടത്തിയത്. അന്നത്തെ സ്ഥാനാര്‍ത്ഥി ജ്യോതി മന്‍ 2.54 ലക്ഷം വോട്ടുകള്‍ നേടിയിരുന്നു. 2019ല്‍ വോട്ടുകളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. 25000 വോട്ട് മാത്രമാണ് ലഭിച്ചത്.

2022ല്‍ വലിയ വിജയം നേടിയപ്പോഴും ജലന്തര്‍ കോണ്‍ഗ്രസിനോടൊപ്പം ഉറച്ചു നിന്നു. മണ്ഡലത്തിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ അഞ്ചിലും കോണ്‍ഗ്രസിനായിരുന്നു വിജയം. നാലെണ്ണത്തിലാണ് ആംആദ്മി പാര്‍ട്ടി വിജയിച്ചത്.

ഇത്തരമൊരു സാഹചര്യത്തില്‍ ജലന്തര്‍ സംഗൂരിനേക്കാള്‍ വെല്ലുവിളിയാവുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സംഗൂരിലെ ആകെയുള്ള ഒമ്പത് നിയോജക മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി വിജയിച്ചെങ്കിലും മാസങ്ങള്‍ക്ക് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Story Highlights: Jalandhar Lok Sabha byelection is going to be an acid test for the ruling AAP within a year of formation of the government

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

മണിപ്പൂർ കലാപം: ആഭ്യന്തര മന്ത്രി രാജിവെക്കണം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ്
INDIA

മണിപ്പൂർ കലാപം: ആഭ്യന്തര മന്ത്രി രാജിവെക്കണം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ്

May 5, 2023
പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി: പുണെ ഡിആർഡിഒയിലെ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന പിടികൂടി
INDIA

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി: പുണെ ഡിആർഡിഒയിലെ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന പിടികൂടി

May 5, 2023
‘ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം’; ആവശ്യം ആവർത്തിച്ച് ഇന്ത്യ
INDIA

‘ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം’; ആവശ്യം ആവർത്തിച്ച് ഇന്ത്യ

May 5, 2023
ഛത്തീസ്​ഗഢിൽ കാർ അപകടത്തിൽ 10 മരണം; അപകടത്തിൽപ്പെട്ടത് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ
INDIA

ഛത്തീസ്​ഗഢിൽ കാർ അപകടത്തിൽ 10 മരണം; അപകടത്തിൽപ്പെട്ടത് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ

May 4, 2023
INDIA

കേന്ദ്രം വിലക്കി, യുഎഇ സന്ദർശനത്തിന് അനുമതിയില്ല; യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

May 3, 2023
INDIA

സുഡാൻ ആഭ്യന്തരകലാപം: ഇന്ത്യക്കാരായ കൂടുതൽ പേർ നാട്ടിലേക്ക്

May 1, 2023
INDIA

ലുധിയാന വാതക ചോർച്ച ദുരന്തം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സ‍‍ർക്കാർ

May 1, 2023
‘പുൽവാമയിലെ വീഴ്ച മോദി സർക്കാരിന്റെ അധികാരം നഷ്ടമാക്കും, മോദിക്ക് അഴിമതിയോട് എതിർപ്പില്ല’; സത്യപാല്‍ മല്ലിക്
INDIA

‘പുൽവാമയിലെ വീഴ്ച മോദി സർക്കാരിന്റെ അധികാരം നഷ്ടമാക്കും, മോദിക്ക് അഴിമതിയോട് എതിർപ്പില്ല’; സത്യപാല്‍ മല്ലിക്

April 29, 2023
INDIA

എല്ലാ കണ്ണും ഗുജറാത്ത് ഹൈക്കോടതിയിലേക്ക്; അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് പരിഗണിക്കും

April 29, 2023
Next Post
‘ഗംഗാ-വിലാസ്-കുടുങ്ങിയിട്ടില്ല’;-വാര്‍ത്തകള്‍-നിഷേധിച്ച്-അധികൃതര്‍

'ഗംഗാ വിലാസ് കുടുങ്ങിയിട്ടില്ല'; വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍

നേപ്പാള്‍-വിമാനദുരന്തം:-മരിച്ചവരില്‍-പത്തനംതിട്ടയില്‍-നിന്ന്-മടങ്ങിയ-നേപ്പാള്‍-സ്വദേശികളും

നേപ്പാള്‍ വിമാനദുരന്തം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും

വിമാനം-കത്തിയമരുന്നതിന്-മുന്‍പ്-ഫേസ്ബുക്ക്-ലൈവ്;-ദൃശ്യങ്ങള്‍-പകര്‍ത്തിയത്-ഇന്ത്യക്കാരനായ-യാത്രികന്‍

വിമാനം കത്തിയമരുന്നതിന് മുന്‍പ് ഫേസ്ബുക്ക് ലൈവ്; ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇന്ത്യക്കാരനായ യാത്രികന്‍

പാകിസ്താനില്‍-ഭക്ഷ്യക്ഷാമം-രൂക്ഷം;-ഗോതമ്പ്-ലോറിയെ-ബൈക്കില്‍-പിന്തുടര്‍ന്ന്-ജനങ്ങള്‍

പാകിസ്താനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; ഗോതമ്പ് ലോറിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ജനങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രസാഡിയോ കമ്പനിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

May 5, 2023
ക്രെംലിന്‍ ആക്രമണം: ബുദ്ധികേന്ദ്രം യു.എസെന്ന് റഷ്യ

ക്രെംലിന്‍ ആക്രമണം: ബുദ്ധികേന്ദ്രം യു.എസെന്ന് റഷ്യ

May 5, 2023
കിരീടധാരണത്തിനെതിരെ  ബ്രിട്ടനില്‍ പ്രതിഷേധം

കിരീടധാരണത്തിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം

May 5, 2023
ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

May 5, 2023
ഐക്കാൻ എന്റർപ്രൈസസിനെതിരെ റിപ്പോർട്ടുമായി ഹിൻഡൻബർഗ്

ഐക്കാൻ എന്റർപ്രൈസസിനെതിരെ റിപ്പോർട്ടുമായി ഹിൻഡൻബർഗ്

May 5, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist