ബാഴ്‌സലോണ: ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ പൊലീസ് കസ്റ്റഡിയില്‍. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ വെച്ച് യുവതിയെ ലൈംഗികമായി അക്രമിച്ചു എന്ന പരാതിയിലാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. ആല്‍വസിനെ വിചാരണയ്ക്കായി ബാഴ്‌സലോണ കോടതിയില്‍ ഹാജരാക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Dani Alves is being held on charges of sexual abuse after giving a statement to police, a source confirmed to @samuelmarsden and @moillorens.
Full story: https://t.co/3y8JQ7nsOt pic.twitter.com/T9JkK51sUd
— ESPN FC (@ESPNFC) January 20, 2023
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ വെച്ച് ഡാനി ആല്‍വസ് മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ആല്‍വസ് നിഷേധിക്കുകയാണ് ചെയ്തത്. ‘സംഭവസ്ഥലത്ത് ഞാന്‍ ഉണ്ടായിരുന്നു. എന്റെ കൂടെ ഒരുപാട് പേരുണ്ടായിരുന്നു. എന്നെ അറിയാവുന്ന എല്ലാവര്‍ക്കും ഞാന്‍ നൃത്തം ഇഷ്ടപ്പെടുന്നയാളാണെന്ന് അറിയാം. ആ സമയം ആരെയും ശല്യപ്പെടുത്താതെ നൃത്തം ചെയ്ത് സ്വയം ആസ്വദിച്ച് നില്‍ക്കുകയായിരുന്നു. ആ സ്ത്രീ ആരാണെന്ന് പോലും എനിക്ക് അറിയില്ല. ഒരിക്കലും ഒരു പെണ്‍കുട്ടിയോടോ സ്ത്രീയോടോ എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ല’ ആല്‍വസ് പറഞ്ഞു.
Dani Alves has been arrested in Catalunya under suspicion of sexual assault.
— GOAL News (@GoalNews) January 20, 2023
🚨 Dani Alves was placed in police custody for alleged sexual assault on December 30 in a nightclub in Barcelona.
He is currently being questioned by the police.
(Source: @ABCDeportes) pic.twitter.com/FoaNnFxXYc
— Transfer News Live (@DeadlineDayLive) January 20, 2023
ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് 39കാരനായ ഡാനി ആല്‍വസ്. ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ താരം നേടിയിട്ടുണ്ട്. നിലവില്‍ മെക്‌സിക്കന്‍ ക്ലബ്ബായ പ്യൂമാസില്‍ കളിക്കുന്ന താരം ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി, സെവിയ്യ തുടങ്ങി വമ്പന്‍ ക്ലബ്ബുകളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഖത്തര്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയ ആല്‍വസ് ലോകകപ്പ് സ്‌ക്വാഡില്‍ ഇടംനേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിക്ക് അര്‍ഹനാവുകയും ചെയ്തിരുന്നു.
STORY HIGHLIGHTS: Brazil footballer Dani Alves in Barcelona police custody