റിയാദ്: പ്രതിരോധ രംഗത്ത് സഹകരണത്തിന് പാകിസ്താനും സൗദിയും. സൗദി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സാല്‍മാനും പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ മുനീറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രതിരോധ മേഖലയില്‍ തന്ത്രപ്രധാന പങ്കാളിത്തം വിഷയമായത്. പാകിസ്താന്‍ സൈനിക മേധാവിയുടെ സൗദി സന്ദര്‍ശനത്തിനിടെയാണ് സൗദി പ്രതിരോധമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിരോധ മേഖലയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചാണ് സൗദി പ്രതിരോധമന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സാല്‍മാനും പാകിസ്താന്‍ സൈനിക മേധാവിയും ചര്‍ച്ച നടത്തിയത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സൈനിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയില്‍ മുഖ്യവിഷയമായി. തങ്ങളുടെ സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലൂന്നിയ സഹകരണമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, സൈനിക ബന്ധം പുനഃപരിശോധനക്കു വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ മുന്നോട്ടുവന്നു. പാകിസ്ഥാനുമായുള്ള ചര്‍ച്ച സംബന്ധിച്ച് സൗദി പ്രതിരോധമന്ത്രി പ്രിന്‍സ് ഖാലിദ് പിന്നീട് ട്വീറ്റ് ചെയ്തു.
പാകിസ്താനില്‍ സൈനിക മേധാവിയായി സ്ഥാനമേറ്റ ജനറല്‍ മുനീറിനെ സൗദി പ്രതിരോധമന്ത്രി അഭിനന്ദിച്ചു. സൗദിയിലെയും പാകിസ്താനിലെയും സൈനിക, സിവില്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
STORY HIGHLIGHTS: Saudi Arabia and Pakistan for defense cooperation