ബെംഗളൂരു: ബെംഗളൂരുവില്‍ അജ്ഞാത യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് വീപ്പയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യശ്വന്തപുര റെയില്‍വേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയ്ക്ക് ഏകദേശം 30 വയസ്സാണ് തോന്നിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വെള്ളയും കറുപ്പും കുര്‍ത്തയായിരുന്നു മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം.
ശുചീകരണ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ തൊഴിലാളികള്‍ ആര്‍ പി എഫിനെ വിവരം അറിയിക്കുകയായിരുന്നു. വീപ്പയില്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ബെംഗളുരു റൂറല്‍ റെയില്‍വേ പൊലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Story Highlights: Woman’s body stuffed in barrel in Bangalore; Police registered a case