മസ്‌ക്കറ്റ്: മത്സ്യഉത്പ്പാദന രംഗത്ത് 2022ല്‍ ഏറ്റവും കുറവ് ഉത്പ്പാദനം രേഖപ്പെടുത്തി ഒമാന്‍. 2022ല്‍ മല്‍സ്യഉല്‍പാദനത്തില്‍ 22.4ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായാണ് ഒമാന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട്. ഒമാന്‍ ദേശീയ സ്ഥിതി വിവരകേന്ദ്രം പുറത്തുവിട്ട കണക്കിലാണ് മല്‍സ്യഉല്‍പാദനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്.
2022ല്‍ ഒമാനില്‍ 5,56 151 ടണ്‍ മല്‍സ്യസമ്പത്താണ് ഉല്‍പ്പാദിപ്പിക്കപ്പെട്ടതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം 2021ല്‍ മല്‍സ്യഉത്പ്പാദനം 716,272 ടണ്‍ ആണെന്നാണ് ദേശീയ സ്ഥിതി വിവരകണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 നെ അപേക്ഷിച്ച് 2022ല്‍ 22.4ശതമാനം കുറവാണ് മല്‍സ്യഉല്‍പാദനത്തില്‍ രേഖപ്പെടുത്തുന്നത്.
പരമ്പരാഗത മത്സ്യഉത്പ്പാദനത്തിലും വന്‍ ഇടിവാണ് പോയ വര്‍ഷത്തില്‍ പ്രകടമായത്. മുന്‍വര്‍ഷത്തേക്കാള്‍ 24.8ശതമാനം കുറവാണ് പരമ്പരാഗത മത്സ്യബന്ധത്തിലുണ്ടായിരിക്കുന്നത്. 2022ല്‍ 516318 ടണ്‍ മല്‍സ്യസമ്പത്താണ് പരമ്പരാഗത മല്‍സ്യബന്ധനത്തിലൂടെ രാജ്യത്ത് ഉത്പ്പാദിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകളാണിത്. അതേസമയം 2021ല്‍ പ്രസ്തുത കാലയളവില്‍ 685,244 ടണ്‍ മത്സ്യസമ്പത്താണ് പരമ്പരാഗതമായി ഉല്‍പാദിപ്പിക്കപ്പെട്ടത്.
അല്‍വുസ്ത ഗവര്‍ണറേറ്റാണ് ഉല്‍പ്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. 182460ടണ്‍ മല്‍സ്യസമ്പത്താണ് ഗവര്‍ണേറേറ്റില്‍ ഉല്‍പാദിപ്പിച്ചത്. അല്‍വുസ്തയില്‍ മുന്‍വര്‍ഷത്തേതില്‍ നിന്നും 34.2ശതമാനം ഇടിവാണ് മല്‍സ്യഉല്‍പാദനത്തില്‍ പ്രകടമായത്. കഴിഞ്ഞ വര്‍ഷം പരമ്പരാഗത മല്‍സ്യഉല്‍പാദനത്തില്‍ സൗത്ത് ശിഖിയ ഗവര്‍ണറേറ്റാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. അതേസമയം കഴിഞ്ഞ വര്‍ഷം സൗത്ത്ശിഖിയയില്‍ 20.2ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
STORY HIGHLIGHTS: In the field of fish production, Oman recorded the lowest production in 2022