തെലങ്കാന: കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മുന്നോട്ടുള്ള യാത്രകള്‍ ഒന്നിച്ചാകാമെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും ഖമ്മത്ത് നടന്ന പ്രതിപക്ഷ മഹാറാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന് ബിജെപി സര്‍ക്കാര്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് അനുകൂലികളാണ് കേന്ദ്രം ഭരിക്കുന്നത്. അവര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളെ തകര്‍ക്കാന്‍ ഗവര്‍ണറുടെ ഓഫീസിനെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുസമ്മേളനത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മറ്റ് പ്രമുഖ ദേശീയ നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.