സ്യൂഡാസ്‌വാറസ്: മെക്‌സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലില്‍ തോക്കുമായെത്തിയ ആയുധധാരികള്‍ 14 പേരെ വെടിവെച്ച് കൊന്നു. 10 ജയില്‍ ഗാര്‍ഡുകളും സുരക്ഷാ ഏജന്റുകളുമാണ് കൊല്ലപ്പെട്ടത്. അതിനിടയില്‍ 24 തടവുകാര്‍ ജയിലില്‍ നിന്നും കടന്നുകളഞ്ഞു.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലെത്തിയ തോക്കുധാരികള്‍ കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെ സ്റ്റേറ്റ് ജയിലില്‍ എത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് ഞായറാഴ്ച, മെക്‌സിക്കന്‍ പട്ടാളക്കാരും സ്റ്റേറ്റ് പോലീസും ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇതിനകം 20ലധികം തടവുകാര്‍ ജയിലില്‍ നിന്നും കടന്നുകളഞ്ഞിരുന്നു.
ബോളിവാര്‍ഡിന് സമീപമുള്ള മുന്‍സിപ്പല്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തിന് ശേഷമാണ് അക്രമധാരികള്‍ ജയിലിത്തി വെടിയുതിര്‍ത്തത്. മുന്‍സിപ്പല്‍ പൊലീസിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ആക്രമികളെ പിന്തുടര്‍ന്ന പൊലീസ് അവരില്‍ നാല് പേരെ പിടികൂടിയിരുന്നു. 14 പേര്‍ മരിച്ചതിന് പുറമേ 13 പേര്‍ക്ക് ആക്രമത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Story Highlights: Attack on Mexican border prison leaves at least 14 dead