കൊച്ചി
മഹാവീർ ഗ്രൂപ്പ് കമ്പനിയായ ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുടെ പുതിയ സംരംഭമായ മോട്ടോ വോൾട്ട് സംസ്ഥാനത്തെ ആദ്യഷോറൂം കൊച്ചി വൈറ്റിലയിൽ തുറന്നു. മോട്ടോ മോറിനി, സോണ്ടസ്, അടുത്തിടെ വിപണിയിലെത്തിയ ആഗോള ബ്രാൻഡായ ക്യുജെ മോട്ടോർ എന്നീ സൂപ്പർ ബൈക്കുകളാണ് ഷോറൂമിൽ എത്തിച്ചിരിക്കുന്നത്. മോട്ടോ മോറിനി ശ്രേണിയിൽ 6.89 ലക്ഷം രൂപയിൽ ആരംഭിക്കുന്ന 650 സിസിയുടെ നാല് മോഡലും 3.15 ലക്ഷത്തിൽ തുടങ്ങുന്ന സോണ്ടസ് ശ്രേണിയുടെ 350 സിസി വിഭാഗത്തിലെ അഞ്ച് മോഡലുകളും 1.99 ലക്ഷംമുതൽ വിലയുള്ള ക്യുജെ മോട്ടോർ ശ്രേണിയുടെ 250 സിസി, 400 സിസി വിഭാഗങ്ങളിലെ നാല് മോഡലുകളും ഇവിടെ ലഭ്യമാകും.
എക്സ്ക്ലൂസീവ് വസ്ത്രങ്ങളുടെയും ആക്സസറികളുടെയും പ്രത്യേക ശ്രേണി ഒരുക്കിയിട്ടുണ്ടെന്നും സ്പെയർപാർട്സും സർവീസും ലഭ്യമാകുമെന്നും ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ മാനേജിങ് ഡയറക്ടർ വികാസ് ജബഖ് പറഞ്ഞു.