കൊച്ചി: മലയാള സിനിമയിൽ ആദ്യമായി ശ്രീ മുത്തപ്പൻ ചരിതം സിനിമയാകുന്നു. സിനിമയുടെ സ്വിച്ച് ഓൺ കണ്ണൂർ കുന്നത്തൂർ പാടി ശ്രീമുത്തപ്പൻ ദേവസ്ഥാനത്ത് വെച്ച് കുന്നത്തുർ പാടി വാണവർ കുഞ്ഞിരാമൻ നായനാർ നിർവ്വഹിച്ചു.പൗരാണിക കാലം മുതലേ ഉത്തര മലബാറിൽ ജാതീയമായും തൊഴിൽ പരമായും അടിച്ചമർത്തപ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും, കൺകണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഇപ്പോൾ ചലച്ചിത്രമാവുന്നത്.
ഓലച്ചേരി വീട് പ്രൊഡക്ഷൻസിന്റെ ബാനറിൽ സച്ചു അനീഷ് നിർമ്മിക്കുന്ന’ ശ്രീ മുത്തപ്പൻ ‘ സംവിധാനം ചെയ്യുന്നത് ചന്ദ്രൻ നരിക്കോടാണ്.
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ മുയ്യം രാജനും, പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ബിജു കെ ചുഴലിയും ചേർന്ന് തിരക്കഥയൊരുക്കുന്നു. മുഖ്യകഥാപാത്രമായ സന്തോഷ് കീഴാറ്റൂരിനൊപ്പം മലയാളത്തിലെ പ്രമുഖ താര നിരകളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം -റെജി ജോസഫ്, എഡിറ്റിംഗ് -രാം കുമാർ , തിരക്കഥാ ഗവേഷണം – പി.പി.ബാലകൃഷ്ണ പെരുവണ്ണാൻ, മ്യൂസിക് -മഞ്ജിത് സുമൻ, ആർട്ട് -മധു വെള്ളാവൂർ, പ്രോജക്ട് ഡിസൈനർ -ധീരജ് ബാല, മേക്കപ്പ് -പീയൂഷ് പുരുഷു, പ്രൊഡക്ഷൻ എക്സ്ക്യുട്ടിവ് -വിനോദ് കുമാർ പി വി., ഗാനരചന – പി വിജയകുമാർ , പി.ആർ.ഒ- പി.ആർ.സുമേരൻ സ്റ്റിൽസ് വിനോദ് പ്ലാത്തോട്ടം, എന്നിവരാണ് അണിയറ പ്രവർത്തകർ. നിർവ്വഹിക്കുന്നു.
കണ്ണൂരിലും പരിസര പ്രദേശത്തുമാണ് സിനിമയുടെ ചിത്രീകരണം നടക്കുക.