റിയാദ്: സൗദി അറേബ്യയും ഖത്തറും യുഎഇയും സാംസ്‌ക്കാരിക സാമ്പത്തിക മേഖലയില്‍ നടത്തിയത് വന്‍ കുതിച്ചുകയറ്റം. ഗള്‍ഫ് മേഖലയില്‍ സമ്പത്തികവും സാംസ്‌ക്കാരികവുമായ വന്‍ മുന്നേറ്റമാണ് സൗദിയും ഖത്തറും യുഎഇയും കൈവരിച്ചത്. കഴിഞ്ഞ പതിറ്റാണ്ടിനുള്ളില്‍ ബില്ല്യനുകളുടെ നിക്ഷേപമാണ് ഈ മൂന്ന് രാജ്യങ്ങളും സംസ്‌ക്കാരിക സാമ്പത്തിക മേഖലയില്‍ നടത്തിയത്. പുതിയ മ്യൂസിയങ്ങള്‍, പ്രദര്‍ശനശാലകള്‍, സംഗീത വേദികള്‍ എന്നിവയുള്‍പ്പടെ സ്ഥാപിക്കുന്നതിനാണ് ഇത്തരത്തില്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയത്. ടൂറിസ, സാമ്പത്തിക മേഖലയിലെ വളര്‍ച്ച, ദേശീയത എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിക്ഷേപമിറക്കിയത്.
ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്‌ക്കാരിക മേഖലയില്‍ വന്‍ കുതിച്ചുകയറ്റമാണ് നടത്തിയതെന്ന് അബുദാബി ലോവര്‍ ഡയറക്ടര്‍ മാന്വല്‍ റബറ്റെ അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ നിക്ഷേപ സമാഹരണത്തിലൂടെയും സംസ്‌ക്കാരിക പ്രവര്‍ത്തനത്തിലൂടെയുമാണ് ഇത്തരത്തില്‍ വളര്‍ച്ച കൈവരിച്ചത്. രാഷ്ട്രങ്ങള്‍ക്കിടയില്‍ സംവാദങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സംസ്‌ക്കാരിക, കലാ മേഖലയുടെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ടെന്നും മാന്വല്‍ റബറ്റ ചൂണ്ടിക്കാട്ടി.
ഗള്‍ഫ് രാജ്യങ്ങളുടെ സംസ്‌ക്കാരിക പുനരുദ്ധാരണമാണ് ഈ മേഖലകളില്‍ വന്‍ നിക്ഷേപം ഇറക്കുന്നതിലൂടെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ലക്ഷ്യംവെച്ചത്. പൊതു, സ്വകാര്യ മേഖല പങ്കാളിത്തത്തിലൂടെയാണ് സംസ്‌ക്കാരിക പുനരുദ്ധാരണം സൗദിയും ഖത്തറും യുഎഇയും സാധ്യമാക്കിയത്. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ പലരാജ്യങ്ങളും സംസ്‌ക്കാരിക രംഗത്ത് നിക്ഷേപമിറക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ സംസ്‌ക്കാരിക രംഗത്ത് വന്‍തോതില്‍ നിക്ഷേപമിറക്കുന്നതെന്ന് ശ്രദ്ധേയമാണ്.
2021ല്‍ നൂറോളം സംസ്‌ക്കാരിക പരിപാടികളാണ് സൗദി അറേബ്യ സംഘടിപ്പിച്ചത്. പത്തര ദശലക്ഷം പ്രാദേശിക ടൂറിസ്റ്റുകളാണ് സൗദിയിലെ സംസ്‌ക്കാരിക പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. 2021 ആദ്യ പത്തുമാസങ്ങളിലെ സന്ദര്‍ശകരുടെ കണക്കാണിത്. 2019ലെ എട്ടര ദശലക്ഷം എന്ന സന്ദര്‍ശകരുടെ റെക്കാര്‍ഡിനെ മറികടക്കുന്നതാണ് 2021ലെ പുതിയ കണക്കുകള്‍.
STORY HIGHLIGHTS: Saudi Arabia, UAE and Qatar gain the cultural upper hand with heavy investments in the creative economy