സൂറിച്ച്: സൗദി-സ്വിസ് സംയുക്ത സാമ്പത്തിക കമ്മിറ്റി യോഗത്തിന് സൂറിച്ചില്‍ തുടക്കം. സൗദി-സ്വിസ് എക്സിക്യുട്ടീവ് ഇന്‍വെസ്റ്റ്മെന്റ് ഫോറവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. പതിമൂന്നാമത് സൗദി-സ്വിസ് സാമ്പത്തിക കമ്മിറ്റി യോഗത്തിനാണ് ബുധനാഴ്ച്ച തുടക്കമിട്ടത്. സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് സ്വിസ് കോണ്‍ഫഡറേഷന്‍ പ്രസിഡണ്ട് ഗൂയ് പാര്‍മിലിന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പൊതു, സ്വകാര്യ മേഖലകളിലെ ഇരുഭാഗത്തുനിന്നുമുള്ള നിരവധി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നിക്ഷേപ, സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ യോഗം പരിശോധിച്ചു. സ്വിറ്റ്സര്‍ലന്റിലേയും സൗദിയിലെയും ബിസിനസ് സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. സംരംഭം, ടെക്നോളജി, ടൂറിസം, ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലകളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ നടന്നു. പൊതുതാല്‍പര്യമുള്ള മേഖലകളില്‍ പരസ്പ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്ന ആവശ്യവും യോഗം മുന്നോട്ടുവെച്ചു.
സൗദിയില്‍ ആഗോളകമ്പനികള്‍ , ഹോട്ടലുകള്‍ എന്നിവ കൊണ്ടുവരുന്നതിന് ഇരുവിഭാഗവും തമ്മില്‍ കരാറിലൊപ്പുവെച്ചു. കൂടാതെ വിലപിടിപ്പുള്ള ലോഹ മേഖലയില്‍ സംരഭത്തിനും സംയുക്ത കരാറില്‍ ഏര്‍പ്പെട്ടു. ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ മേഖലകളില്‍ പരസ്പര ധാരണക്കുള്ള നാലോളം ഉടമ്പടികളാണ് യോഗത്തില്‍ ഒപ്പുവെച്ചത്.
STORY HIGHLIGHTS: Thirteenth Saudi-Swiss Joint Economic Committee meeting was held in Zurich