റിയാദ്: ഹജ്ജ്, ഉംറ തീര്‍ഥാടന സുരക്ഷക്കുവേണ്ടിയുള്ള പ്രത്യേക സേനയില്‍ ഇരൂന്നൂറ്റിയന്പത്തിഅഞ്ച് വനിതകളും. കഴിഞ്ഞ ദിവസമാണ് തീര്‍ഥാടനത്തിനുള്ള സുരക്ഷാസേനയിലെ വനിതാ കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ കേഡറ്റുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം ബിരുദം നല്കിപരിശീലനം പൂര്‍ത്തിയാക്കിയ വനിതാ കേഡറ്റുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം ബിരുദം നല്കിപരിശീലനം പൂര്‍ത്തിയാക്കിയ വനിതാ കേഡറ്റുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം ബിരുദം നല്കി.
ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുള്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫിന്റെ അധ്യക്ഷതയിലാണ് ബിരുദ ദാന ചടങ്ങ് നടന്നത്. പബ്ലിക് സെക്യുരിറ്റി ഡയറക്ടര്‍ ലഫ് ജനറല്മുഹമ്മദ് അല്‍ ബസ്സായിയാണ് ബിദുദാനം നിര്‍വ്വഹിച്ചത്. നയതന്ത്ര സുരക്ഷക്കും ഹജ്ജ്, ഉംറ സുരക്ഷക്കും വേണ്ടിയുള്ള സായുധ സേനയുടെ നാലാമത്തെ വനിതാ ബാച്ചാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. സായുധ സേനയുടെ വുമണ്‍സ് ട്രയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വനിതാ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നത്.
2019ലാണ് സായുധസേന ആദ്യമായി വിവിധ വിഭാഗങ്ങളിലേക്കായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. സൗദി അറേബ്യന്‍ സേന, റോയല്‍ സൗദി എയര്‍ ഡിഫന്‍സ്, റോയല്‍ സൗദി നേവി, റോയല്‍ സൗദി സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്സ് മെഡിക്കല്‍ സേവനങ്ങള്‍ എന്നീ വിഭാഗങ്ങളിലേക്കാണ് വനിതകളെ നിയമിക്കാന്‍ തീരുമാനിച്ചത്.
STORY HIGHLIGHTS: Two hundred and fifty five women in the Special Force for Hajj and Umrah Pilgrimage Security