80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾക്ക് തുടക്കമായി. ഹാസ്യനടൻ ജെറോഡ് കാർമൈക്കലിന്റെ ആതിഥേയത്വത്തിൽ ലോസ് ഏഞ്ചൽസിലാണ് പുരസ്‌കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായിരിക്കുന്നത്. ഓസ്കാർ പുരസകരങ്ങൾക്ക് ശേഷം ലോകസിനിമാ പ്രേമികൾ ഉറ്റുനോക്കുന്ന പുരസ്‌കാരങ്ങളാണ് ഗോൾഡൻ ഗ്ലോബ്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രവും ഇക്കുറി ഗോൾഡൻ ഗ്ലോബിൽ നോമിനേഷൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിൽ രണ്ട് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്, അര്‍ജന്റീന 1985, ക്ലോസ്, ഡിസിഷൻ ടു ലീവ് എന്നീ സിനിമകളാണ് വിദേശ ഭാഷ ചിത്രങ്ങളിൽ ആർആർആറിനൊപ്പം മത്സരിക്കുന്നത്.































