കാൻബറ: കിഴക്കൻ ഓസ്ട്രേലിയയില്‍ കാറ്റിലും മഴയിലും ഒന്പതുവയസുകാരി അടക്കം പത്തു പേര്‍ മരിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ക്വീൻസ്‌ലാൻഡ്, വിക്‌ടോറിയ, ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനങ്ങളില്‍ വ്യാപകമായ കാറ്റും മഴയും വെള്ളപ്പൊക്കവും ഉണ്ടായി.
പതിനായിരങ്ങള്‍ക്കു വൈദ്യുതിയില്ലാതായി. ന്യൂ സൗത്ത് വെയില്‍സില്‍ ഗോള്‍ഫ് ബോളിന്‍റെയത്ര വലുപ്പമുള്ള ആലിപ്പഴം പെയ്തു. വരും ദിവസങ്ങളിലും കാറ്റും മഴയും തുടരുമെന്നാണു പ്രവചനമെങ്കിലും ശക്തി കുറഞ്ഞേക്കും.