റിയാദ്: സൗദിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് 658,036 പേര്‍. സര്‍ക്കാരിന്റെ പോര്‍ട്ടലിലൂടെയാണ് ഇത്രയും പേരെ സന്നദ്ധ സേവന മേഖലയിലേക്ക് എത്തിച്ചത്. അറുപത്തിയഞ്ചു ദശലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. മനുഷ്യ വിഭവശേഷി മന്ത്രാലയവും സമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പോര്‍ട്ടല്‍ തയ്യാറാക്കിയത്.
സൗദിയുടെ വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ദശലക്ഷം പേരെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരത്തില്‍ പോര്‍ട്ടൽ പ്ലാറ്റ്ഫോമിലൂടെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 5.4 ദശലക്ഷം സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പോര്‍ട്ടലിലൂടെ കഴിഞ്ഞ വര്‍ഷം നടത്തിയത്. നാല്‍പ്പത് ദശലക്ഷം മണിക്കൂറുകളാണ് ഇതിനായി സന്നദ്ധ പ്രവര്‍ത്തകര്‍ ചെലവഴിച്ചത്.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സേവന പദ്ധതി നടത്തുന്നത്. ഇതിനകം 5000ത്തിലധികം പൊതു, സ്വകാര്യ സംഘടനകളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
STORY HIGHLIGHTS: Saudi Arabias volunteer portal attracts over 650000 new helpers in 2022