ത്രീഡി പ്രിന്റ് ചെയ്ത ഭാഗങ്ങള്‍ കൊണ്ടുള്ള ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചു. എന്നാല്‍ ഭ്രമണപഥത്തിലെത്താനാകാതെ റോക്കറ്റ് അത്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണു.
റിലേറ്റിവിറ്റി സ്‌പേസിന്റെ ടെറാന്‍ 1 വിക്ഷേപണമാണ് പരാജയപ്പെട്ടത്.
200 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥം ലക്ഷ്യമാക്കി ഫ്‌ലോറിഡയിലെ കേപ് കാര്‍ണിവല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍നിന്ന് കുതിച്ചുയര്‍ന്നെങ്കിലും വിക്ഷേപണ ശേഷമുള്ള രണ്ടാംഘട്ടം പരാജയമാകുകയായിരുന്നു. ഭ്രമണപഥത്തിലെത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഉദ്ദേശിച്ച മര്‍ദത്തിലെത്താന്‍ റോക്കറ്റിന് സാധിച്ചതിനാല്‍ വിക്ഷേപണം വിജയം തന്നെയെന്ന് കമ്ബനി വിശദീകരിച്ചു.
110 അടി ഉയരമുള്ള റോക്കറ്റിന്റെ എന്‍ജിനുകള്‍ ഉള്‍പ്പെടെ 85 ശതമാനവും കാലിഫോര്‍ണിയയിലെ കമ്ബനി ആസ്ഥാനത്തുള്ള കൂറ്റന്‍ ത്രീഡി പ്രിന്റര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്.