28 ദിവസത്തിനുള്ളില്‍ വെറുപ്പ് നിറഞ്ഞ ഉള്ളടക്കങ്ങള്‍ മാറ്റണമെന്ന് ട്വിറ്ററിനു നിര്‍ദ്ദേശം നല്കി ഓസ്ട്രേലിയ.
ട്വിറ്ററില്‍ വെറുപ്പ് നിറഞ്ഞിരിക്കുകയാണെന്നും 28 ദിവസത്തിനുള്ളില്‍ ഈ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നും ഓസ്ട്രേലിയയുടെ ഇന്റര്‍നെറ്റ് വാച്ച്ഡോഗ് വ്യാഴാഴ്ച നിര്‍ദ്ദേശം നല്കി.
ഓസ്ട്രേലിയയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ മൂന്നിലൊന്ന് ശതമാനവും ട്വിറ്ററില്‍ നിന്നാണെന്ന് ട്വിറ്ററിലെ മുന്‍ ജീവനക്കാരിയും വാച്ച് ഡോഗ് അംഗവുമായ ജൂലി ഇന്മന്‍ ഗ്രാന്റ് പറയുന്നു. 28 ദിവസത്തിനുള്ളില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ 7,00,000 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയടയ്ക്കണമെന്നും ഇന്മന്‍ ഗ്രാന്റ് ട്വിറ്ററിനോട് നിര്‍ദ്ദേശിച്ചു.






























