Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘റിയല്‍ ജേര്‍ണി’; ഓസ്ട്രേലിയയില്‍ ഒരു മലയാള സിനിമ

by Kerala News Web Desk 04
June 28, 2023
in AUSTRALIA
0 0
A A
‘റിയല്‍ ജേര്‍ണി’; ഓസ്ട്രേലിയയില്‍ ഒരു മലയാള സിനിമ
Share on WhatsappShare on FacebookShare on TwitterShare on Telegram

ലോകത്ത് ഓരോ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ ദേശീയ ഭാഷയിലും രാജ്യങ്ങളിലെ സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയിലുമുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് പതിവ് കാഴ്ചകളാണ്. എന്നാല്‍ പതിവിന് വിപരീതമായി ലോക ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തെ, ഒരു സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷയില്‍ മറ്റൊരു രാജ്യത്ത് ചലച്ചിത്ര വ്യവസായം ആരംഭിക്കുന്നു. അതും ഇന്ത്യയിലെ, കേരളത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളത്തില്‍. ഓസ്ട്രേലിയയിലാണ് ഇതിന് തുടക്കം കുറിക്കുന്നത്.

വിദേശമണ്ണില്‍ മലയാള സിനിമകള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച് പുതിയ സിനിമാ സംസ്‌കാരം സൃഷ്ടിക്കുന്നതിലൂടെ മലയാള സിനിമകള്‍ ഓസ്‌ട്രേലിയന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമിടുന്നത് നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ്.കെ.മാത്യുവാണ്.കേരളത്തിന്റെ സിനിമാ മേഖലയ്ക്ക് സമാനമായ ഒന്ന് ഓസ്‌ട്രേലിയയിലും വാര്‍ത്തെടുക്കുന്നതിലൂടെ കേരളത്തിലേയും ഓസ്‌ട്രേലിയയിലേയും കലാപ്രവര്‍ത്തകര്‍ക്ക് മികച്ച അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് മറ്റ് രാജ്യക്കാരും മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളി കലാകാരന്മാരും ഭാവിയില്‍ പിന്തുടരാവുന്ന മാതൃക കൂടിയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പൂര്‍ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിക്കുകയും ഓസ്‌ട്രേലിയന്‍ ഫിലിം ചേംബറില്‍ റജിസ്റ്റര്‍ ചെയ്തും ഓസ്ട്രേലിയന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടും കൂടി അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 5 മലയാള സിനിമകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ മലയാളി കലാപ്രവര്‍ത്തകരെ കൂടാതെ കേരളത്തിലുള്ള സിനിമാ പ്രവര്‍ത്തകരും ഓസ്ട്രലിയന്‍ ചലച്ചിത്ര താരങ്ങളും മറ്റ് രാജ്യങ്ങളിലെ സിനിമാ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി ഇംഗ്ലീഷ് സബ്‌ടൈറ്റിലോടു കൂടി ഓസ്‌ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതോടെ ഓസ്‌ട്രേലിയന്‍ ചലച്ചിത്രമേഖലയില്‍ കേരളത്തിന്റെ പ്രാതിനിധ്യമേറും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതിന്റെ ഭാഗമായി ആദ്യം നിർമ്മിക്കുന്ന ചലച്ചിത്രമാണ് ‘റിയൽ ജേർണി’. ബ്രിസ്ബെയ്നിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ സൗത്ത് ബാങ്ക് ക്യാംപസില്‍ നടന്ന ചടങ്ങില്‍ ‘റിയല്‍ ജേര്‍ണി’യുടെ ചിത്രീകരണത്തിന്റെയും ചലച്ചിത്ര നിര്‍മ്മാണ പദ്ധതിയുടെയും ഉദ്ഘാടനം ലോക ദേശീയ ഗാനാലാപന സഹോദരിമാരും ലോക റെക്കോര്‍ഡ് ജേതാക്കളുമായ ആഗ്‌നെസ് ജോയ്, തെരേസ ജോയ് എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു.

കാങ്കരു വിഷന്‍ വേൾഡ് മദർ വിഷൻ എന്നീ വിതരണ കമ്പനികളുടെ ഡയറക്ടർ കൂടിയായ ജോയ് കെ.മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ പീറ്റര്‍ വാട്ടര്‍മാന്‍ ‘റിയല്‍ ജേര്‍ണി’ യുടെ അനിമേഷന്‍ ടൈറ്റില്‍ പ്രകാശനം ചെയ്തു.

യുണൈറ്റഡ് നേഷന്‍ അസോസിയേഷന്‍ ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ക്ലെയര്‍ മോര്‍ ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കാലംവെയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എയ്ഞ്ചല്‍ ഓവന്‍ ആദ്യ ക്ലാപ് അടിച്ചു. ചലച്ചിത്ര സംവിധായകന്‍ ഗ്ലെന്‍, അഭിനേതാക്കളായ ടാസോ, അലന സിറ്റ്സി, ഡോ.ചൈതന്യ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓസ്‌ട്രേലിയന്‍ സെക്രട്ടറി ഡോ. സിറിള്‍ ഫെര്‍ണാണ്ടസ്. യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്‌ലാന്‍ഡ് പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന്‍, ഒഎച്ച്എം മുന്‍ പ്രസിഡന്റും ആര്‍ട്‌സ് കോഡിനേറ്ററുമായ ജിജി ജയനാരായണ്‍, ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി അസി. പ്രഫെസര്‍ ഡോ.എബ്രഹാം മാത്യു എന്നിവര്‍ സംസാരിച്ചു.

സിനിമ സ്വപ്നം കാണുന്ന ഓസ്‌ട്രേലിയയിലെ മലയാളി കലാകാരന്മാര്‍ക്ക് ചലച്ചിത്ര മേഖലയിലേയ്ക്കുള്ള വാതില്‍ തുറക്കുകയാണ് ഈ ഉദ്യമത്തിലൂടെ. ഓസ്ട്രേലിയയില്‍ കഴിയുന്ന കലാകാരന്മാര്‍ക്ക് ചലച്ചിത്ര രംഗത്തെ ഇഷ്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും. താല്‍പ്പര്യമുള്ളവര്‍ക്ക് സിനിമാ നിര്‍മ്മാണ, വിതരണ കമ്പനികള്‍ക്ക് തുടക്കമിടാം. അഭിനയം മുതല്‍ സംവിധാനം, ഛായാഗ്രഹണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭാധനരായി മാറാന്‍ കേരളത്തിലേയും ഓസ്ട്രേലിയയിലേയും വിദഗ്ധ ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലന പദ്ധതികളും ആരംഭിക്കുമെന്നും ജോയ് കെ. മാത്യു പറഞ്ഞു.

വിദേശമണ്ണില്‍ പുതിയ മലയാള സിനിമാ വ്യവസായത്തിന് തുടക്കമിടുന്നതിലൂടെ സിനിമയിലേക്കുള്ള പുത്തന്‍ അവസരങ്ങള്‍ തുറക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള സാംസ്‌കാരിക ബന്ധത്തിന് ആക്കം കൂട്ടാന്‍ വഴിയൊരുക്കുകയും ചെയ്യും. ഇരു രാജ്യങ്ങളിലേയും ഫിലിം ചേംബറുകള്‍ തമ്മില്‍ സഹകരണത്തിന്റെ വഴി തുറക്കാനുള്ള സാധ്യതയുമേറുമെന്നും ആഗ്‌നെസ് ജോയ്, തെരേസ ജോയ് അഭിപ്രയപ്പെട്ടു.ജോയ് കെ മാത്യു രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘റിയല്‍ ജേര്‍ണി’ കേരളത്തിലെ ചലച്ചിത്ര രംഗത്തെ അഭിനേതാക്കളേയും – ഓസ്‌ട്രേലിയന്‍ മലയാളി നടീനടന്മാരേയും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര മേഖലയിലെ നടീനടന്മാരേയും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി പൂര്‍ണമായും ഓസ്‌ട്രേലിയന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണ്.

രണ്ടായിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ അന്‍പതിലധികം ലൊക്കേഷനുകളിലുമായാണ് ചിത്രീകരണം. ഇത്രയേറെ ലൊക്കേഷനുകള്‍ ഉള്‍പ്പെടുത്തി ഒരു ചലച്ചിത്രമൊരുക്കുന്നത് ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമാണ്. വിവിധ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഓസ്ട്രേലിയയിലും ഇന്ത്യയിലുമുള്ള തിയേറ്ററുകള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമായി പ്രദര്‍ശനത്തിനെത്തും. വേറിട്ട ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമാണ് ‘റിയല്‍ ജേര്‍ണി’ സിനിമാസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകയായ ഓമന സിബു, മാധ്യമ പ്രവര്‍ത്തകനായ സ്വരാജ് സെബാസ്റ്റ്യന്‍, ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി.പി. സജു, മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ് ലാന്‍ഡ് മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ മഠത്തില്‍, സംസ്‌കൃതി പ്രസിഡന്റ് അനില്‍ സുബ്രമണ്യന്‍, നടനും സ്പ്രിങ് ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ബിജു വര്‍ഗീസ്, നടനും ഇപ് സ്വിച്ച് മലയാളി അസോസിയേഷന്‍ പ്രതിനിധിയുമായ സജി പഴയാറ്റില്‍, നവോദയ ബ്രിസ്ബെന്‍ സെക്രട്ടറിയും നടനുമായ കെ.വി. റിജേഷ്, സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ സജിഷ് കെ, സണ്‍ ഷൈന്‍ കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നായര്‍, ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോളി കരുമത്തി, എഴുത്തുകാരനായ ഗില്‍ബെര്‍ട്ട് കുറുപ്പശ്ശേരി,നടന്‍ ജോബിഷ് , പ്രോഗ്രാം കോഡിനേറ്റര്‍ സജിനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
ഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും

ഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും

“ഇഷൽ നൈറ്റ്‌ 2023” ജൂലയ്‌ ഒന്നിന് സിഡ്‌നിയിൽ

"ഇഷൽ നൈറ്റ്‌ 2023” ജൂലയ്‌ ഒന്നിന് സിഡ്‌നിയിൽ

ലോക സര്‍വകലാശാലകളുടെ പട്ടികയില്‍ വന്‍ നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികള്‍

ലോക സര്‍വകലാശാലകളുടെ പട്ടികയില്‍ വന്‍ നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികള്‍

പെൻഡുലം – സിനിമ ഓസ്‌ട്രേലിയയിൽ ജൂലൈ 01 ന് റിലീസ്

പെൻഡുലം – സിനിമ ഓസ്‌ട്രേലിയയിൽ ജൂലൈ 01 ന് റിലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist