ലോസ് ആഞ്ചലസ് പ്രതിഫലത്തെച്ചൊല്ലിയും സിനിമാ മേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ (എഐ) കടന്നുകയറ്റത്തെ എതിര്‍ത്തും ഹോളിവുഡ് എഴുത്തുകാരും അഭിനേതാക്കളും നടത്തുന്ന സമരം 100–ാം ദിവസത്തിലേക്ക് കടക്കുന്നു.
തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക (ഡബ്ല്യുജിഎ) സമരം ശക്തമാക്കിയതോടെ പ്രമുഖ സ്റ്റുഡിയോകളുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്താമെന്ന് അറിയിച്ചു. മെയ് രണ്ടിന് തുടങ്ങിയ സമരത്തിനിടെ ആദ്യമായാണ് കരാര്‍ പുനരാരംഭിക്കുന്നതില്‍ ചര്‍ച്ച നടക്കുന്നത്. ബുധനാഴ്ച സമരം 100 ദിവസം തികയും. ഹോളിവുഡിലെ എഴുത്തുകാരും അഭിനേതാക്കളും ഒരേ സമയം പണിമുടക്കുന്നത് 1960നുശേഷം ആദ്യമായാണ്. ഇതോടെ നിരവധി ജനപ്രിയ ടിവി ഷോകളുടെയും സിനിമകളുടെയും നിര്‍മാണം നിലച്ചു.































