വാഷിംഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയകാരണം ഇറാൻ യുദ്ധമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ സമയം സൈനിക നടപടിയിൽ തനിക്ക് ഖേദമില്ലെന്നും ട്രംപ് പ്രതികരിച്ചു. വോട്ടെണ്ണൽ തുടരുമ്പോൾ പ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകളുടെ സീറ്റ് നേട്ടം വർധിക്കുന്ന സാഹചര്യമാണുള്ളത്. 2024ൽ ട്രംപിനെ പിന്തുണച്ച വോട്ടർമാർ പാർട്ടിയെ കൈവിട്ടെന്നും വാൻസ് ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.





























