Monday, October 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

by Kerala News Web Desk 04
October 26, 2026
in USA
0 0
A A
വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: ഇറാനെതിരെ സൈനികാക്രമണം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ മറ്റൊരു സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി തലേദിവസം സംസാരിച്ചതിന് പിന്നാലെയാണ് ഞായറാഴ്ചയോടെ ആക്രമണം ഉണ്ടായേക്കാമെന്ന് ട്രംപ് വ്യക്തമാക്കിയത്. അതേസമയം, സമാധാനപരമായ ഒരു കരാറിനുള്ള സാധ്യതയും അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല.

ഫ്ലോറിഡയിൽ ഇടക്കാല തെരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. അന്തിമ തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ നിങ്ങളോട് അത് പറയുമെന്ന് നിങ്ങൾക്ക് തോന്നുടുന്നുണ്ടോ? ഒരുപക്ഷേ നാളെ ഉണ്ടായേക്കാം… ആക്രമണം നടത്താനുള്ള സാധ്യതയുണ്ട്, അതുപോലെ തന്നെ നല്ലൊരു വലിയ മനോഹരമായ കരാറിലെത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്” എന്നായിരുന്നു ട്രംപിന്റെ മറുപടി. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇറാനെതിരെ ‘എപ്പിക് ഫ്യൂറി’ എന്ന പേരിൽ മറ്റൊരു സൈനിക ക്യാമ്പയിൻ കൂടി ആരംഭിച്ചേക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫിലെ സമുദ്രാന്തര ആശയവിനിമയ കേബിളുകൾ തകർക്കാൻ ടെഹ്‌റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഫെബ്രുവരി 28നാണ് യുഎസും ഇസ്രയേലും ചേർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും നേതാക്കളുടെ ഓഫീസുകൾക്കും നേരെ വ്യോമാക്രമണം ആരംഭിച്ചത്. ഈ ആക്രമണത്തിലാണ് അക്കാലത്തെ ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇറാനെതിരെ അമേരിക്കൻ സൈന്യം വൻ വിജയമാണ് നേടിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ മുഴുവൻ യുദ്ധവിമാനങ്ങളെയും തകർത്തു തരിപ്പണമാക്കിയതായും, അവരുടെ 259 കപ്പലുകൾ കടലിന്‍റെ അടിത്തട്ടിലാക്കിയതായും അദ്ദേഹം പറഞ്ഞു. നിലവിൽ റെക്കോർഡ് പണപ്പെരുപ്പമാണ് ഇറാൻ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറുകളിൽ ഒപ്പുവെച്ച ശേഷം ഇറാൻ അത് പാലിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, എന്നാൽ തങ്ങളുടെ ലക്ഷ്യം ഇറാൻ അണുബോംബ് നിർമ്മിക്കുന്നത് തടയുക എന്നത് മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി.

അതിനിടയിൽ, യു.എസ് നാവിക ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാൻ പാകിസ്ഥാൻ മധ്യസ്ഥർ വഴി ഇറാൻ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു എന്ന വാർത്തകൾ ടെഹ്‌റാൻ നിഷേധിച്ചു. സൗദി അറേബ്യൻ മാധ്യമങ്ങൾ പുറത്തുവിട്ട ഈ റിപ്പോർട്ടുകൾ തികച്ചും വ്യാജമാണെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധപ്പെട്ട തസ്നിം വാർത്താ ഏജൻസി വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ
USA

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

October 22, 2026
സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!
USA

സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!

October 21, 2026
‘അന്നേ മാക്രോണിന് മുന്നറിയിപ്പ് നൽകി, പാരീസ് ഉടൻ തന്നെ മുസ്ലീം ന​ഗരമായി മാറും’; ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റമെന്ന് ട്രംപ്
USA

‘അന്നേ മാക്രോണിന് മുന്നറിയിപ്പ് നൽകി, പാരീസ് ഉടൻ തന്നെ മുസ്ലീം ന​ഗരമായി മാറും’; ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റമെന്ന് ട്രംപ്

October 20, 2026
യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി
USA

യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി

October 16, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ
USA

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്
USA

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം
USA

യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം

October 9, 2026
സമാധാന നൊബേൽ പ്രഖ്യാപനം നാളെ, വീണ്ടും അവകാശവാദവുമായി ട്രംപ്
USA

സമാധാന നൊബേൽ പ്രഖ്യാപനം നാളെ, വീണ്ടും അവകാശവാദവുമായി ട്രംപ്

October 8, 2026
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം
USA

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
Next Post
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

മലയാളിപ്പൂരം ഓസ്ട്രേലിയയിൽ: കേരളപ്പിറവി 70-ാം വാർഷികം ആഘോഷമാക്കാൻ സമതയുടെ ‘കേരളീയം 2026’

മലയാളിപ്പൂരം ഓസ്ട്രേലിയയിൽ: കേരളപ്പിറവി 70-ാം വാർഷികം ആഘോഷമാക്കാൻ സമതയുടെ ‘കേരളീയം 2026’

കുട്ടികളെ വിഴുങ്ങുന്ന എഐ വല: തീവ്രവാദത്തിലേക്ക് വഴിതെറ്റുന്ന യുവതലമുറയെന്ന് ഓസ്‌ട്രേലിയൻ പോലീസ്

കുട്ടികളെ വിഴുങ്ങുന്ന എഐ വല: തീവ്രവാദത്തിലേക്ക് വഴിതെറ്റുന്ന യുവതലമുറയെന്ന് ഓസ്‌ട്രേലിയൻ പോലീസ്

ഈ ദീപാവലിക്ക് വിശപ്പിന്റെ ഇരുളകറ്റാം: ഓസ്‌ട്രേലിയയിലുടനീളം വൻ ഫുഡ് ഡ്രൈവുമായി ‘സേവാ ദീപാവലി’

ഈ ദീപാവലിക്ക് വിശപ്പിന്റെ ഇരുളകറ്റാം: ഓസ്‌ട്രേലിയയിലുടനീളം വൻ ഫുഡ് ഡ്രൈവുമായി ‘സേവാ ദീപാവലി’

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഗാർഹിക സുരക്ഷ ഉറപ്പാക്കാൻ ക്വീൻസ്‌ലൻഡ്: സ്മോക്ക് അലാറം നിയമ പരിഷ്കാരം പ്രഖ്യാപിച്ചു

ഗാർഹിക സുരക്ഷ ഉറപ്പാക്കാൻ ക്വീൻസ്‌ലൻഡ്: സ്മോക്ക് അലാറം നിയമ പരിഷ്കാരം പ്രഖ്യാപിച്ചു

October 26, 2026
തകരുന്ന ഓസ്‌ട്രേലിയൻ സ്വപ്നങ്ങൾ: വിദ്യാർത്ഥി വിസകളിൽ കൂട്ടത്തള്ളൽ; 40% ഇന്ത്യക്കാർക്കും നിരാശ

തകരുന്ന ഓസ്‌ട്രേലിയൻ സ്വപ്നങ്ങൾ: വിദ്യാർത്ഥി വിസകളിൽ കൂട്ടത്തള്ളൽ; 40% ഇന്ത്യക്കാർക്കും നിരാശ

October 26, 2026
ഡ്രിങ്ക് ഡ്രൈവിങ് കേസ്: പങ്കാളിയുടെ പിആർ അപേക്ഷ തള്ളി ഓസ്‌ട്രേലിയൻ അപ്പീൽ ട്രിബ്യൂണലിന്റെ നിർണായക വിധി

ഡ്രിങ്ക് ഡ്രൈവിങ് കേസ്: പങ്കാളിയുടെ പിആർ അപേക്ഷ തള്ളി ഓസ്‌ട്രേലിയൻ അപ്പീൽ ട്രിബ്യൂണലിന്റെ നിർണായക വിധി

October 26, 2026
ഈ ദീപാവലിക്ക് വിശപ്പിന്റെ ഇരുളകറ്റാം: ഓസ്‌ട്രേലിയയിലുടനീളം വൻ ഫുഡ് ഡ്രൈവുമായി ‘സേവാ ദീപാവലി’

ഈ ദീപാവലിക്ക് വിശപ്പിന്റെ ഇരുളകറ്റാം: ഓസ്‌ട്രേലിയയിലുടനീളം വൻ ഫുഡ് ഡ്രൈവുമായി ‘സേവാ ദീപാവലി’

October 26, 2026
കുട്ടികളെ വിഴുങ്ങുന്ന എഐ വല: തീവ്രവാദത്തിലേക്ക് വഴിതെറ്റുന്ന യുവതലമുറയെന്ന് ഓസ്‌ട്രേലിയൻ പോലീസ്

കുട്ടികളെ വിഴുങ്ങുന്ന എഐ വല: തീവ്രവാദത്തിലേക്ക് വഴിതെറ്റുന്ന യുവതലമുറയെന്ന് ഓസ്‌ട്രേലിയൻ പോലീസ്

October 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist