ബ്രിസ്‌ബെയ്ൻ : ബ്രിസ്‌ബെയ്ൻ സ്വദേശി ജോയ് പടയാട്ടിയുടെ സഹോദരൻ പി സി പോൾ പടയാട്ടി (69 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് (23-8-2023) ഉച്ചകഴിഞ്ഞ് 3.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വെച്ചായിരിക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.പരേതന്റെ ആത്മശാന്തിക്കായി ഇന്നും നാളെയും രാവിലെ 9 മണിക്ക് ഹിൽക്രസ്റ്റിലുള്ള സെന്റ് തോമസ് അപ്പോസ്‌തല സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണെന്ന് ജോയ് പടയാട്ടിയും ഷൈനി ജോയിയും അറിയിച്ചു.































