സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ 2023 ലെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മ്യൂസിക് വീഡിയോ വിഭാഗത്തിൽ സ്പെഷ്യൽ ജൂറി പുരസ്ക്കാരത്തിന് ആസ്ത്രേലിയയിലെ മെൽബർൺ നിവാസിയായ രേണുകാ വിജയകുമാരൻ രചിച്ച ‘അകലുന്ന ജീവൻ’ എന്ന ഗാനo അർഹമായി.
സമ്പൂർണ്ണ സാന്ത്വന പരിചരണത്തിൻറെ പ്രാധാന്യവും, ജീവിതത്തിലെ ദു:ഖങ്ങളും ദുരിതങ്ങളും ശാന്തമായി തരണം ചെയ്യേണ്ടതിൻറെ ആവശ്യകതയും അതിഭാവുകത്വം കലർന്ന് വരച്ചുകാട്ടുന്ന ഗാനo നല്ലൊരു സന്ദേശo നൽകുന്നു എന്നതും ജൂറി വിലയിരുത്തി. ഗാനത്തിൻറെ നിർമ്മാണവും, രചനയും, തിരക്കഥയും രേണുകാ വിജയകുമാരനാണ്.പ്രശസ്ത ഗായകൻ ബിജു നാരായണൻ ആലപിച്ച ഗാനത്തിൻറെ സംഗീതം സാജൻ കെ റാമും ക്യാമറയും സംവിധാനവും പ്രശാന്ത് പ്രണവവുമാണ് നിർവ്വഹിച്ചത്.
പ്രശസ്ത സിനിമാ താരങ്ങളായ Dr. Amar, Sreepath yan, Lorraine തുടങ്ങിയവർ അഭിനയിച്ച ഈ ഗാനം മികച്ച ജനപ്രീതി നേടിയിരുന്നു..
November 20 ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ഭാരത് ഭവനിൽ രാഷ്ട്രീയ, സാഹിത്യ, സിനിമാ , സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന അവാർഡ് നിശയിൽ വിജയികൾക്ക് പുരസ്ക്കാരങ്ങൾ കൈമാറുമെന്ന് Festival Director Dr. R. S. Pradeep അറിയിച്ചു. ഉന്നത നിലവാരം പുലർത്തിയ വിവിധ എൻട്രികളിൽ വാശിയേറിയ മത്സരത്തിൽ 60 എൻട്രികൾ മാത്രമാണ് അവസാന റൗണ്ടിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞു.






























