Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയില്‍ പണപ്പെരുപ്പം കൂടി, തൊഴിലില്ലായ്മ കുറഞ്ഞു

by Kerala News Web Desk 04
October 31, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയില്‍ പണപ്പെരുപ്പം കൂടി, തൊഴിലില്ലായ്മ കുറഞ്ഞു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിലെ ബാങ്കിംഗ് പലിശനിരക്ക് 4.1 ശതമാനത്തില്‍ തുടരാനാണ് കഴിഞ്ഞ മാസത്തെ റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം തീരുമാനിച്ചത്.തുടര്‍ച്ചയായ നാലാം മാസമായിരുന്നു പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയത്.നിരക്ക് വര്‍ദ്ധന പാരമ്യത്തിലേക്ക് എത്തിയെന്നും, അടുത്ത വര്‍ഷം പകുതിവരെ ഇതേ രീതിയില്‍ തുടരും എന്നുമായിരുന്നു അന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നത്.എന്നാല്‍ അതിനു ശേഷമുള്ള ഒരു മാസം സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെ, പലിശ വീണ്ടും കൂട്ടാനുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നിലുള്ളത്.അടുത്ത ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം ചേരുമ്പോള്‍ പണപ്പെരുപ്പവും, തൊഴിലില്ലായ്മാ നിരക്കും, ചെറുകിട വ്യാപാരവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താകും പലിശനിരക്ക് തീരുമാനിക്കുക.

പ്രതീക്ഷിച്ചതിനെക്കാള്‍ വ്യത്യസ്തമായ പണപ്പെരുപ്പ നിരക്കുകളാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടത്.സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ 1.2 ശതമാനം വര്‍ദ്ധനവാണ് നാണയപ്പെരുപ്പ നിരക്കില്‍ ഉണ്ടായത്. ഇത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതലായിരുന്നു.വാര്‍ഷിക നാണയപ്പെരുപ്പം 5.4 ശതമാനമാണെന്നും ABS വ്യക്തമാക്കി. വാര്‍ഷിക നാണയപ്പെരുപ്പം കുറഞ്ഞെങ്കിലും, പ്രതീക്ഷിച്ച കുറവ് അതില്‍ ഉണ്ടായിട്ടില്ല.പലിശ നിരക്ക് തീരുമാനിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് പരിഗണിക്കുന്ന ഏറ്റവും പ്രധാന ഘടകം നാണയപ്പെരുപ്പം തന്നെയാണെന്ന് മൊണാഷ് യൂണിവേഴ്‌സിറ്റിയില്‍ എക്കണോമിക്‌സ് ലക്ചററായ ഐസക് ഗ്രോസ് ചൂണ്ടിക്കാട്ടുന്നു.നാലു മാസം മുമ്പ് പലിശ നിരക്ക് 4.1 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ RBA പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന നിലയിലാണ് ഇപ്പോഴത്തെ നാണയപ്പെരുപ്പമെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ പാദത്തില്‍ നാണയപ്പെരുപ്പം കൂടിയതിനാല്‍, ഡിസംബറില്‍ അവസാനിക്കുന്ന പാദത്തിലും നിരക്ക് കൂടിനില്‍ക്കാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

RBA കണക്കിലെടുക്കുന്ന മറ്റൊരു ഘടകം തൊഴിലില്ലായ്മയാണ്.നാണയപ്പെരുപ്പം കുറയണമെങ്കില്‍ തൊഴിലില്ലായ്മാ നിരക്ക് കൂടണം എന്നാണ് RBAയുടെ മുന്‍ ഗവര്‍ണര്‍ ഫിലിപ്പ് ലോവും, ഇപ്പോഴത്തെ ഗവര്‍ണ്ണര്‍ മിഷേല്‍ ബുള്ളക്കും ആവര്‍ത്തിച്ചു പറഞ്ഞത്.എന്നാല്‍, സെപ്റ്റംബറില്‍ തൊഴിലില്ലായ്മാ നിരക്ക് കുറയുകാണ് ഉണ്ടായത്.
ഓഗസ്റ്റില്‍ 3.7 ശതമാനമായിരുന്ന തൊഴിലില്ലായ്മ സെപ്റ്റംബറില്‍ 3.6 ശതമാനമായി കുറഞ്ഞു.
പൂര്‍ണ്ണ സമയ തൊഴിലവസരങ്ങളില്‍ 39,900ന്റെ കുറവുണ്ടായെങ്കിലും, പാര്‍ട്ട് ടൈം ജോലികള്‍ 46,500 എണ്ണം കൂടി.ദേശീയ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോഴും വളരെ കുറഞ്ഞ നിലയിലാണ് എന്ന് ഐസക് ഗ്രോസ് പറയുന്നു.
പലിശ നിരക്കിന്റെ കാര്യത്തില്‍ ഇതത്ര നല്ല സൂചനയല്ലെങ്കിലും, സാമ്പത്തിക സ്ഥിതി ശക്തമാണ് എന്നതിന്റെ ലക്ഷണമാണ് ഈ കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കെന്ന് അദ്ദേഹം പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സാധാരണ നിലയില്‍ നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും പോലെ പ്രാധാന്യത്തോടെ കാണുന്ന ഒരു ഘടകമല്ല ചെറുകിട വിപണിയിലെ വില്‍പ്പന നിരക്ക്.സെപ്റ്റംബറില്‍ ചെറുകിട വിപണിയിലെ വില്‍പ്പനയില്‍ 0.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.കൊവിഡിന് ശേഷം വിപണിയില്‍ കണ്ട ഊര്‍ജ്ജത്തിന് അയവു വന്നെങ്കിലും, സാമ്പത്തിക സ്ഥിതി ഇപ്പോഴും ശക്തമാണ് എന്നതിന്റെ മറ്റൊരു സൂചനയാണ് 0.9 ശതമാനം എന്ന വര്‍ദ്ധനവെന്ന് ഐസക് ഗ്രോസ് പറഞ്ഞു.

നാണയപ്പെരുപ്പം കൂടിയ സാഹചര്യത്തില്‍ നവംബര്‍ ഏഴിന് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് രാജ്യത്തെ നാല് പ്രമുഖ ബാങ്കുകളും വിലയിരുത്തുന്നത്.നിരക്കില്‍ 0.25 ശതമാനം വര്‍ദ്ധനവ് വരുത്തി, 4.35 ശതമാനമാക്കി ഉയര്‍ത്താം എന്ന് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നതായി RateCity ചൂണ്ടിക്കാട്ടി.റിസര്‍വ് ബാങ്കിന്റെ തീരുമാനം പ്രവചിക്കുന്നത് അത്രഎളുപ്പമല്ലെന്നും, എന്നാല്‍ മുന്‍ മാസങ്ങളിലെയെല്ലാം രീതികള്‍ പരിശോധിക്കുമ്പോള്‍ പലിശ കൂടാന്‍ തന്നെയാണ് സാധ്യതയെന്നും ഐസക് ഗ്രോസും പറഞ്ഞു.മറ്റൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്.നവംബറില്‍ പലിശ കൂട്ടിയാല്‍, അതിനു ശേഷം വീണ്ടും ഒരു നിരക്കു വര്‍ദ്ധന കൂടിപ്രതീക്ഷിക്കാം എന്ന്.നാണയപ്പെരുപ്പം കുറയുകയും, തൊഴിലില്ലായ്മ കൂടുകയും ചെയ്താല്‍, പലിശ നിരക്ക് വര്‍ദ്ധന നിര്‍ത്തിവയ്ക്കും എന്നാണ് ഐസക് ഗ്രോസ് പറയുന്നത്.പലിശ കുറയ്ക്കാനും RBA തീരുമാനിച്ചേക്കും. എന്നാല്‍ അതിന് കുറച്ചു സമയം കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
17കാരന്റെ കൊലപാതകം: 21കാരിയായ ട്യൂഷന്‍ അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍

17കാരന്റെ കൊലപാതകം: 21കാരിയായ ട്യൂഷന്‍ അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍

കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

അദാനിക്ക് വേണ്ടി കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി

അദാനിക്ക് വേണ്ടി കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു,രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു,രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist