Tuesday, November 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ (എ.സി.എല്‍) സെമിനാര്‍

by Kerala News Web Desk 04
March 2, 2024
in AUSTRALIA
0 0
A A
ഓസ്ട്രേലിയയില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്  ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ (എ.സി.എല്‍) സെമിനാര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

പെര്‍ത്ത്: ഓസ്ട്രേലിയയില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച്ച പകര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ (എ.സി.എല്‍) സെമിനാര്‍.ലിംഗസ്വത്വം, ഗര്‍ഭച്ഛിദ്രം, ദയാവധം, ഫെഡറല്‍ സര്‍ക്കാരിന്റെ മതപരമായ വിവേചന ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസികള്‍ക്ക് ആശങ്കകള്‍ പങ്കുവയ്ക്കാനുള്ള വേദി കൂടിയായി പെര്‍ത്തില്‍ നടന്ന സെമിനാര്‍ മാറി.എ.സി.എല്ലിന്റെ സി.ഇ.ഒ മിഷേല്‍ പിയേഴ്സാണ് സെമിനാര്‍ നയിച്ചത്. ക്രൈസ്തവ മൂല്യങ്ങളില്‍ കെട്ടിപ്പടുത്ത ഓസ്ട്രേലിയ എന്ന രാജ്യം സമീപകാലത്ത് നേരിടുന്ന വെല്ലുവിളികളായിരുന്നു സെമിനാറിന്റെ കാതല്‍.മതപരമായ വിവേചന ബില്ലുമായി ബന്ധപ്പെട്ട ഫെഡറല്‍ പാര്‍ലമെന്റിന്റെ നീക്കങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വ്യക്തമായ വെളിപ്പെടുത്തലായിരുന്നു മിഷേല്‍ പിയേഴ്സിന്റെ പ്രഭാഷണം.

ഓസ്ട്രേലിയയിലെ ടീനേജ് പ്രായത്തിലുള്ള 20 ശതമാനം പേരും ലിംഗഭേദമില്ലാത്തവരാണെന്ന് (നോണ്‍ ബൈനറി) സ്വയം അവകാശപ്പെടുന്നതായി പിയേഴ്സ് പറഞ്ഞു.രാജ്യത്തെ യുവജനങ്ങള്‍ നേരിടുന്ന ധാര്‍മ്മിക വെല്ലുവിളികളെ അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.ഗര്‍ഭച്ഛിദ്രം, ദയാവധം, നോണ്‍ ബൈനറി തുടങ്ങിയ പുരോഗമന പ്രത്യയശാസ്ത്രങ്ങളില്‍ വ്യാപകമായ ആശയക്കുഴപ്പവും ധാര്‍മ്മിക അവ്യക്തതയും നിലനില്‍ക്കുന്നതായി മിഷേല്‍ പറഞ്ഞു.
ധാര്‍മികതയ്ക്കു ചേരാത്ത ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ അധികാരത്തിലിരിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുകയും ഇടതുപക്ഷ മാധ്യമങ്ങള്‍ അതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ ആരോപിച്ചു. അതിനൊപ്പം ക്രിസ്ത്യന്‍ പഠിപ്പിക്കലുകളെ സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും പൊതുമണ്ഡലത്തില്‍ മതപരമായ ആവിഷ്‌കാരത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള മതപരമായ വിവേചന ബില്ലാണ് അതീവ ആശങ്കാജനകമായ വിഷയം. ഓരോ സംസ്ഥാനത്തിനും ബില്ലിന്റെ സ്വന്തം പതിപ്പ് തയ്യാറാക്കാനും അനുവാദമുണ്ട്.പള്ളികള്‍ക്കും ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ ബില്ലിലെ ശുപാര്‍ശകള്‍. മാനുഷിക ലൈംഗികതയെക്കുറിച്ചുള്ള ബൈബിള്‍ പഠിപ്പിക്കലുകള്‍ അനുസരിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്‌കൂളുകളുടെ അവകാശങ്ങള്‍ക്കാണ് ഭീഷണി നേരിടുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആത്യന്തികമായി മതസ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന, വിഘടിതവും ഫലപ്രദമല്ലാത്തതുമായ നിയമനിര്‍മ്മാണ ചട്ടക്കൂടിലേക്കാണ് ഈ ബില്‍ നയിക്കുന്നത്.നൂറ്റന്‍പതിലധികം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓരോരുത്തരും ഓസ്ട്രേലിയയിലെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ച് തങ്ങളുടെ ഉള്‍ക്കാഴ്ച്ചകള്‍ പങ്കുവച്ചു.രാജ്യത്തൊട്ടാകെയുള്ള 250,000-ലധികം വിശ്വാസികളുടെ പിന്തുണയോടെ, മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശക്തമായ വക്താവായി എ.സി.എല്‍ നിലകൊള്ളുന്നതായി സെമിനാറില്‍ പങ്കെടുത്തവര്‍ വിലയിരുത്തി.

ക്രിസ്ത്യന്‍ മൂല്യങ്ങളുടെ ശോഷണത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതില്‍ വിവിധ സഭകളുടെ യോജിച്ച പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മിഷേല്‍ പിയേഴ്സ് ഊന്നിപ്പറഞ്ഞു.അംഗങ്ങള്‍ ആഴ്ച തോറുമുള്ള എ.സി.എല്ലിന്റെ ഇ-മെയിലുകള്‍ ശ്രദ്ധിക്കുകയും നിവേദനങ്ങളില്‍ ഒപ്പിടുകയും പ്രാദേശികമായ നമ്മുടെ പള്ളികളില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനുള്ള വ്യക്തിഗത ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ഇത്തരം ഫലപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ, ഓസ്ട്രേലിയക്കാര്‍ക്ക് മതസ്വാതന്ത്ര്യവും സമൂഹത്തിന്റെ ധാര്‍മ്മിക ഘടനയും സംരക്ഷിക്കുന്നതിന് സജീവമായി സംഭാവന ചെയ്യാന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!
AUSTRALIA

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി
AUSTRALIA

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്
AUSTRALIA

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്
AUSTRALIA

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!
AUSTRALIA

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

November 23, 2026
വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ
AUSTRALIA

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

November 19, 2026
പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ
AUSTRALIA

പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

November 19, 2026
ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്
AUSTRALIA

ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

November 19, 2026
വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ
AUSTRALIA

വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

November 19, 2026
Next Post
സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പൊലീസ്; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പൊലീസ്; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

ബെംഗളൂരു കഫേയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും

ബെംഗളൂരു കഫേയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും

11 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം: അമ്മ ശ്രീപ്രിയയും കാമുകനും കാമുകന്റെ മാതാപിതാക്കളും അറസ്റ്റിൽ

11 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം: അമ്മ ശ്രീപ്രിയയും കാമുകനും കാമുകന്റെ മാതാപിതാക്കളും അറസ്റ്റിൽ

ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യൻ ആപ്പുകൾക്ക് വമ്പൻ‍ പണി നൽകി ​ഗൂ​ഗിൾ, പ്ലേ സ്റ്റോറിൽ നിന്ന് നീക്കി-കാരണമിത്

ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യൻ ആപ്പുകൾക്ക് വമ്പൻ‍ പണി നൽകി ​ഗൂ​ഗിൾ, പ്ലേ സ്റ്റോറിൽ നിന്ന് നീക്കി-കാരണമിത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

November 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist