ആഗോളതലത്തില്‍ മലയാള സിനിമയ്ക്കായി ഓസ്ട്രേലിയ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ മലയാളം ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലാണു ഫെസ്റ്റിവൽ.
പ്രവാസികളായ കലാകാരന്മാരുടെ സിനിമകള്‍ക്കു സ്ഥിരം വേദി ഒരുക്കുകയെന്നതാണു ലക്ഷ്യം. ഫെസ്റ്റിവലിലേക്ക് ജൂലൈ 30 വരെ എന്‍ട്രികള്‍ അയയ്ക്കാം.






























