2016 – ൽ അക്കൗണ്ടന്റ് ജോലിക്കായി ഓസ്ട്രേലിയയിലേക്ക് വന്ന ജിതിനെ തേടി കണ്ടുപിടിക്കാൻ ഓസ്ട്രേലിയൻ പ്രവാസി മലയാളികളോട് അഭ്യർത്ഥനയുമായി ജിതിൻ്റെ മാതാപിതാക്കൾ . കടം വാങ്ങി പണം സ്വരൂപിച്ചാണ് മാതാപിതാക്കൾ ജിതിനെ ഓസ്ട്രേലിയയിലേക്ക് അയച്ചത് . എന്നാൽ 2017 ജൂലൈ മുതൽ ജിതിൻ മാതാപിതാക്കളുമായോ , നാട്ടിലെ സുഹൃത്തുക്കളുമായോ യാതൊരു വിനിമയ സമ്പർക്കവും ഇല്ലാത്തതിനാൽ ആശങ്കയിലും ആധിയിലുമാണ് അവർ. ഒരു വശത്ത് കടക്കാരുടെയും , സാമ്പത്തിക പരാധീനതയുടെയും ആശങ്കയാണെങ്കിൽ , അതിലുപരിയായി മകന് എന്തെങ്കിലും സംഭവിച്ചോ എന്നാ ആധിയിലാണവർ. കൈരളി ചാനലിൽ – പ്രവാസി ലോകം – എന്നാ പരിപാടിയിലാണ് ജിതിൻ്റെ മാതാപിതാക്കളായ ‘അമ്മ വത്സലയും , അച്ഛൻ ജയപ്രകാശും എത്തി മകൻ മൂലം തങ്ങൾക്കുണ്ടായിട്ടുള്ള മനോവിഷമവും , ആശങ്കയും പങ്ക് വച്ചത്.
എല്ലാ ഓസ്ട്രേലിയൻ മലയാളികളും ഈ പരിപാടി കണ്ടിട്ട് , ജിതിനെ കുറിച്ചുള്ള എന്തെങ്കിലും അറിവുകളോ , സൂചനകളോ – 0415906017 – എന്നാ മൊബൈൽ നമ്പറിൽ വിളിച്ചറിയിക്കുകയോ , മെസ്സേജ് ആയി അയക്കുകയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
ഓസ്ട്രേലിയയിൽ ഉള്ള എല്ലാ മലയാളി സംഘടനകളും പരമാവധി നിങ്ങളുടെ ഗ്രൂപുകളിൽ ഷയർ ചെയ്തു വേണ്ടത്ര പ്രചരണം നൽകുവാനും, ജിതിന് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന് പോലും അറിയാത്തതിനാൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ – 0415906017 – എന്ന നമ്പറിൽ അറിയിക്കണമെന്ന് മുതിർന്ന പത്രപ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനും IHNA യുടെ മീഡിയ കോർഡിനേറ്ററുമായ തിരുവല്ലം ഭാസി അഭ്യർത്ഥിച്ചു.



























