Friday, August 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

സിദ്ധാർഥൻ മരിച്ച ദിവസം കുട്ടികൾ‌ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയത് എന്തിന്?; ദുരൂഹത…

by Kerala News Web Desk 04
March 28, 2024
in KERALA
0 0
A A
സിദ്ധാർഥൻ മരിച്ച ദിവസം കുട്ടികൾ‌ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയത് എന്തിന്?; ദുരൂഹത…
Share on WhatsappShare on FacebookShare on TwitterShare on Telegram

പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം അവിടെ നടന്നതെല്ലാം അസ്വാഭാവിക കാര്യങ്ങളാണ്. കൂടെയുള്ള ഒരാള്‍ മരിച്ചാല്‍ അന്ന് തന്നെ എന്തുകൊണ്ട് സിനിമയ്ക്ക് പോയി എന്നതില്‍ ദരൂഹത ഏറെയാണ്. സിബിഐ അന്വേഷണത്തിന് എത്തുമ്ബോള്‍ ഈ വിഷയവും പരിശോധിക്കും. ഹോസ്റ്റലില്‍ മരണം നടന്ന ദിനം കുട്ടികളെ കൂട്ടത്തോടെ സിനിമയ്ക്ക് പറഞ്ഞയച്ചതാണെന്ന വാദവും സജീവമാണ്.

അതിനിടെ സ്‌പെൻഷനിലായവരെ തിരിച്ചെടുത്തതില്‍ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും ഉള്‍പ്പെട്ടതില്‍ വിവാദം. റാഗിങ് നടന്ന ഹോസ്റ്റലിലെ താമസക്കാരല്ലാത്ത ഒന്നാം വർഷ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാൻ വിസി നല്‍കിയ കുറിപ്പിനെ തുടർന്നു 33 പേരെ തിരിച്ചെടുത്തതിലാണു വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അസി.രജിസ്റ്റ്രാറുടെ മകനും മകന്റെ സുഹൃത്തും ഉള്‍പ്പെട്ടത്. വിസിയുടെ കുറിപ്പിന്റെ മറവില്‍, നാലാം വർഷക്കാരായ രണ്ടു പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. ഇതെല്ലാം പൂക്കോട്ടെ അട്ടിമറി സാധ്യതകള്‍ക്ക് തെളിവാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാർത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി എന്നതാണ് വസ്തുത. സിദ്ധാർഥനെ മരിച്ച നിലയില്‍ കണ്ട 18ന് വിദ്യാർത്ഥികള്‍ കൂട്ടത്തോടെ ബത്തേരിയിലും കല്‍പറ്റയിലും സിനിമയ്ക്കു പോയി. കുറച്ചുപേർ തലശ്ശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങള്‍ക്കു പോയെന്നുമാണ് ആന്റി റാഗിങ് സ്‌ക്വാഡിനു ലഭിച്ച മൊഴി. തെളിവ് നശീകരണത്തിനായിരുന്നു ഈ കുട്ടികളെ ഹോസ്റ്റലില്‍ നിന്നും മാറ്റിയതെന്ന വാദവും സജീവമാണ്. ഹോസ്റ്റലില്‍ വമ്ബൻ മാഫിയയുണ്ട്. ഈ മാഫിയയാണ് കുട്ടികളെ സിനിമ കാണാൻ പറഞ്ഞു വിട്ടത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഹോസ്റ്റലില്‍ നിന്ന് അന്തേവാസികളെ ബോധപൂർവം മാറ്റിനിർത്താനായിരുന്നോ ഈ നടപടിയെന്ന സംശയമാണുയരുന്നത്. സിദ്ധാർഥനെ മരിച്ച നിലയില്‍ കണ്ടെത്തുമ്ബോള്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നു കാണിക്കാൻ സിനിമാ ടിക്കറ്റ് വരെ സൂക്ഷിച്ച പ്രതികളുമുണ്ട്. സിദ്ധാർഥൻ ശുചിമുറിയിലേക്കു നടന്നുപോകുന്നതു കണ്ടതായി ഒരാള്‍ മാത്രമേ മൊഴി നല്‍കിയിട്ടുള്ളൂ. സിബിഐ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രേഖകളും കൈമാറി. സിബിഐ എത്തുമ്ബോള്‍ എല്ലാം തെളിയുമെന്നാണ് സിദ്ധാർത്ഥനെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ.

18ന് രാവിലെ മുതല്‍ സിദ്ധാർഥൻ ഡോർമിറ്ററിയിലെ കട്ടിലില്‍ പുതപ്പു തലയിലൂടെ മൂടിയ നിലയില്‍ കിടക്കുന്നതു കണ്ടുവെന്ന മൊഴിയാണു മറ്റുള്ളവരെല്ലാം നല്‍കിയത്. സംഭവത്തിനുശേഷം ഹോസ്റ്റലിലെ പാചകക്കാരിലൊരാള്‍ രാജിവച്ചു. സിദ്ധാർഥനു നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങള്‍ വിദ്യാർത്ഥികള്‍ ഫോണില്‍ പകർത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തു പോയിട്ടില്ല.

സസ്‌പെൻഷൻ നേരിടേണ്ടിവന്ന 90 പേരില്‍ സീനിയർ ബാച്ചുകാരായ 57 പേർ വേറെയുമുണ്ടായിട്ടും പ്രൈവറ്റ് സെക്രട്ടറിയുടെ മകനെയും സുഹൃത്തിനെയുമൊഴികെ മറ്റാരെയും തിരിച്ചെടുത്തുമില്ല. സസ്‌പെൻഷൻ റദ്ദാക്കിയ നടപടി പിന്നീടു ഗവർണർ ഇടപെട്ടു പിൻവലിച്ചിട്ടുണ്ട്. ഏപ്രില്‍ 4 വരെ അതുവഴി സസ്‌പെൻഷനു പ്രാബല്യമായി.

സസ്‌പെൻഷനിലായ വിദ്യാർത്ഥികളെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റവിമുക്തരാക്കുന്നതിലെ നിയമവിരുദ്ധത പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് അധികൃതർ വഴങ്ങുകയായിരുന്നുവെന്നാണു വിവരം. സർവകലാശാല ലോ ഓഫിസറുടെ നിയമോപദേശം തേടാതെയുമാണ് സസ്‌പെൻഷൻ പിൻവലിച്ച്‌ ഉത്തരവിറക്കിയത്.

സിദ്ധാർഥനു പീഡനമേല്‍ക്കേണ്ടിവന്ന ഹോസ്റ്റലിലെ അസിസ്റ്റന്റ് വാർഡനെ സ്വാധീനിച്ച്‌, സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളുടെ പട്ടികയില്‍ നിന്ന് ഈ 2 വിദ്യാർത്ഥികളുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഇതു സംബന്ധിച്ച മെയില്‍ വിസിക്ക് അയയ്ക്കുമ്ബോള്‍ അസി.വാർഡനും സസ്‌പെൻഷനിലായിരുന്നു.

സർവകലാശാല ലീഗല്‍ സെല്ലിന്റെ ചുമതലയും വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഇതേ അസിസ്റ്റന്റ് രജിസ്റ്റ്രാർക്കാണ്. സിദ്ധാർഥൻ കേസില്‍ റിമാൻഡിലായ പ്രതികള്‍ സസ്‌പെൻഷൻ ഉത്തരവു റദ്ദാക്കാൻ കോടതിയെ സമീപിക്കുമ്ബോള്‍ കാര്യവിവരണ പത്രിക നല്‍കേണ്ടതും ഈ ചുമതല വഹിക്കുന്നയാളാണ്.

അതേസമയം, വൈസ് ചാൻസലറുടെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണു പ്രൈവറ്റ് സെക്രട്ടറിയുടെ വിശദീകരണം. സീനിയർ ബാച്ചിലെ 2 വിദ്യാർത്ഥികളുടെ പേര് തെറ്റായി ഉള്‍പ്പെട്ടുവെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡ് അറിയിച്ചതെന്ന് സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രനും പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!
KERALA

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി
KERALA

ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി

August 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

August 7, 2026
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
KERALA

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 1, 2026
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം
KERALA

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
Next Post
ദില്ലിയിൽ രാഷ്ട്രപതി ഭരണം? ആലോചനയുമായി കേന്ദ്രം

ദില്ലിയിൽ രാഷ്ട്രപതി ഭരണം? ആലോചനയുമായി കേന്ദ്രം

സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമം; ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി അന്തരിച്ചു

സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമം; ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി അന്തരിച്ചു

രണ്ട് പെണ്‍മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ, അച്ഛൻ ട്രെയിനിടിച്ചും മരിച്ചു

രണ്ട് പെണ്‍മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ, അച്ഛൻ ട്രെയിനിടിച്ചും മരിച്ചു

ബ്ലെസി സാർ..നമിച്ചു, പൃഥ്വിക്ക് നാഷണൽ അവാർഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകർ

ബ്ലെസി സാർ..നമിച്ചു, പൃഥ്വിക്ക് നാഷണൽ അവാർഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist