ബ്രിസ്ബേയ്ൻ : ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ജൂലൈ 19,20,21
തീയതികളിൽ ലൈവ് മ്യൂസിക്കൽ കൺസെർട്ട് സിഡ്‌നി, ബ്രിസ്‌ബെയ്ൻ, മെൽബൺ എന്നിവിടങ്ങളിൽ അരങ്ങേറുന്നതാണ്.സംഗീത ലോകത്തെ അസാമാന്യ പ്രതിപകളായ ഒരു കൂട്ടം കലാകാരൻമാരെ അണിനിരത്തി ഓസ്ട്രേലിയയുടെ മണ്ണിൽ സംഗീതവിസ്‌ഫോടനം തീർക്കുവാനൊരുങ്ങുന്ന സ്റ്റീഫൻ ദേവസിയുടെ മുഴുവൻ ബാൻഡ് സംഘം ആദ്യമായാണ് ഓസ്ട്രേലിയയിലേക്ക് വരുന്നത്.
സ്പോൺസർഷിപ്പിലൂടെ സംഗീതത്തെ സ്നേഹിക്കുന്ന ആർക്കും ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ നടത്തിപ്പിന്റെ ഭാഗമാകാൻ സാധിക്കും.
FOR SPONSORSHIP & ENQUIRIES:
SUJI SCARIA-0470762521, WOODY CHERIAN-0413788490
ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടള്ള സ്റ്റീഫൻ ദേവസിക്കൊപ്പം ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ ഭാഗമാവാനൊരുങ്ങുകയാണ് ആടുജീവിതം എന്ന ചിത്രത്തിലെ പെരിയോനെ… റഹ്മാനെ… എന്ന ഗാനത്തിലൂടെ ലോക മലയാളികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിയ സംഗീത ലോകത്തെ പുത്തൻ താരോദയം ശ്രീ.ജിത്തിൻ രാജ്.കൂടാതെ ഓസ്ട്രേലിയയെ സംഗീതവിരുന്നിലാറാടിക്കാനായി ഒപ്പമെത്തുന്നത് രേഷ്മ രാഘവേന്ദ്ര (പ്ലേബാക്ക് സിങ്ങർ ),ശ്യാം പ്രസാദ് PU (പ്ലേബാക്ക് സിങ്ങർ ),ഫ്രാൻസിസ് സേവിയർ (വയലിനിസ്റ്റ് ),ലിനുലാൽ മോഹൻലാൽ (PERCUSSIONIST),ഡർവിൻ അവ്രോൺ ഡിസൂസാ (ലീഡ് ഗിറ്റാറിസ്റ് ),ജോസി ജോൺ ( ബേസ് ഗിറ്റാറിസ്റ് ),അനിൽ അനുരാഗ് (സൗണ്ട് എഞ്ചിനീയർ ) എന്നിവരാണ്.
സംഗീതത്തിന്റെ മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ച സ്റ്റീഫൻ ദേവസിയുടെ മായാജാല പ്രകടനം ജൂലൈ 19,20,21 തീയതികളിൽ കണ്ണും മനസ്സും നിറച്ച് കാണുന്നതിനായി നമുക്ക് തയ്യാറെടുക്കാം.






























