സിഡ്നി: കേരള വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണയ്ക്ക് സിഡ്നിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. മന്ത്രിയെ വരവേൽക്കാൻ നിരവധി ഐഒസി പ്രവർത്തകരും പ്രവാസി സമൂഹാംഗങ്ങളും വിമാനത്താവളത്തിൽ ഒത്തുചേർന്നു.
ഐഒസി നാഷണൽ സെക്രട്ടറി ഷൈബു പീച്ചോടിന്റെയും, ഐ ഒ വൈ സി യൂത്ത് വിങ്ങ് നാഷണൽ പ്രസിഡന്റ് ഗുർജിന്തർ സിംഗ് ഗവിയുടെ നേതൃത്വത്തിൽ സിഡ്നി എയർപോർട്ടിൽ വൻ സ്വീകരണം മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഒരുക്കി.

ഐഒസി നാഷണൽ സെക്രട്ടറി ഷൈബു, ഐഒസി യൂത്ത് ലീഗ് പ്രസിഡന്റ് ഗുർജിന്തർ സിംഗ് ഗവി, ഐഒസി കേരള ചാപ്റ്റർ നാഷണൽ വൈസ് പ്രസിഡന്റ് ആന്റണി യേശുദാസൻ, ഐഒസി നാഷണൽ എക്സിക്യൂട്ടീവ് അംഗം ജിൻസ് ജോർജ്, വ്യവസായ പ്രമുഖരായ ജാക്ക് ചമ്പരിക്ക, ഡോ. ബാബു ഫിലിപ്പ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഒഎസിസി (OICC) സിഡ്നി മുൻ പ്രസിഡന്റ് ജോസ് വരാപ്പുഴയും സ്വീകരണത്തിൽ പങ്കെടുത്ത് മന്ത്രിയെ ഷാൾ അണിയിച്ച് ആദരിച്ചു.

ഒരു വിദേശരാജ്യത്ത് ഇത്രയും ഹൃദ്യമായ വരവേൽപ്പ് ലഭിക്കുന്നത് ആദ്യമായാണെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്നേഹപൂർവമായ സ്വീകരണം ഒരുക്കിയ എല്ലാവരോടും മന്ത്രി നന്ദിയും കടപ്പാടും അറിയിച്ചു.


























