മെൽബൺ : മെൽബൺ ആസ്ഥാനമായുള്ള പ്രശസ്തമായ നൃത്ത-സംഗീത സ്‌കൂളുകൾ അവതരിപ്പിക്കുന്ന
‘രാഗ 2024 ‘ സാംസ്‌കാരികോത്സവം മെയ് 18 ന് Hillcrest Christian College ൽ വൈകിട്ട് 5.30 ന് ആരംഭിക്കുമെന്ന് പരിപാടിയുടെ സംഘാടകരായ Casey Malayalee ഭാരവാഹികൾ അറിയിച്ചു.
തങ്ങളുടെ ഇവന്റായ “രാഗ 2024” ൽ വ്യത്യസ്‌തതരത്തിലുള്ള ആകർഷകങ്ങളായ നൃത്ത-സംഗീത ശൈലികളുടെ കലാവൈഭവവും ആകർഷണീയതയും അനുഭവിച്ചറിയാൻ സാധിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. സോളോ, ഗ്രൂപ്പ് പ്രകടനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. “NH66” എന്ന ബബ്ലി ടീം സായാഹ്നത്തെ കൂടുതൽ മനോഹരമാക്കുമെന്നും Casey Malayalee ഭാരവാഹികൾ അറിയിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, ഭാംഗ്ര, സംഗീതോപകരണങ്ങൾ എന്നിവയുടെ അതിമനോഹരമായ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ ഏവരുടെയും മഹനീയ സാനിധ്യം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. സീറ്റുകൾ അനുവദിക്കുന്നതിനും ഡിന്നർ കൂപ്പണുകൾക്കുമായി ദയവായി ടിക്കറ്റുകൾ ബുക്ക് ചെയ്യുക
https://www.trybooking.com/events/landing/1215292?
Venue : Hillcrest Christian College
500 Soldiers Road
Clyde North
Date : May 18
Time : 5.30 to 9.30 pm






























