സിങ്കപ്പൂർ: ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിലെ 22 യാത്രക്കാർക്ക് സുഷുമ്നാനാഡിക്ക് പരിക്ക്.
രണ്ടുവയസ്സുള്ള കുഞ്ഞിനടക്കം ആറുപേർക്ക് മസ്തിഷ്കത്തിലും തലയോട്ടിക്കും പരിക്കേറ്റു. ഇരുപതുപേർ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. 83-കാരനാണ് ചികിത്സയില്‍ കഴിയുന്നവരില്‍ പ്രായംകൂടിയ വ്യക്തി.
ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് 10 മണിക്കൂർ പിന്നിട്ടപ്പോള്‍ ആകാശച്ചുഴിയില്‍പ്പെട്ടത്.
സീറ്റ് ബെല്റ്റിടാതിരുന്നവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം. ഈ പശ്ചാത്തലത്തില്‍ സിങ്കപ്പൂർ എയർലൈൻസ് സീറ്റ്ബെല്‍റ്റ് നിയമം കർശനമാക്കി.































