Friday, September 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

by Kerala News Web Desk 04
September 4, 2026
in WORLD
0 0
A A
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി വടക്കേ അമേരിക്കയിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് ഡോളർ മൂല്യമുള്ള തങ്ങളുടെ സ്വർണ്ണശേഖരം മാറ്റി നെതർലാൻഡ്സ് സെൻട്രൽ ബാങ്ക് (ഡിഎൻബി). അടിയന്തിര പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുടെ ഭാഗമായാണ് ഈ നിർണായക നീക്കമെന്ന് ബാങ്ക് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.

കഴിഞ്ഞ മാർച്ചിനും ഓഗസ്റ്റിനും ഇടയിലുള്ള കാലയളവിലാണ് 86 മെട്രിക് ടണ്ണോളം വരുന്ന സ്വർണ്ണം ന്യൂയോർക്കിലെയും കാനഡയിലെ ഓട്ടവയിലെയും വോൾട്ടുകളിൽ നിന്ന് ലണ്ടനിലേക്ക് മാറ്റിയത്. മുൻപ് നെതർലാൻഡ്സിന്‍റെ ആകെ സ്വർണ്ണശേഖരത്തിന്‍റെ 31.3 ശതമാനം ന്യൂയോർക്കിലും 19.7 ശതമാനം ഓട്ടവയിലുമാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ പുതിയ മാറ്റത്തോടെ രണ്ട് നഗരങ്ങളിലെയും ശേഖരം 18.5 ശതമാനമായി കുറച്ചതായി ബാങ്ക് അറിയിച്ചു. നിലവിൽ 612.4 മെട്രിക് ടൺ സ്വർണ്ണ ശേഖരമാണ് ഡച്ച് ബാങ്കിനുള്ളത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സ്വർണ്ണശേഖരത്തിന്‍റെ കൈമാറ്റക്ഷമതയും വ്യാപാര സാധ്യതകളും വർദ്ധിപ്പിക്കുന്നതിനാണ് ഈ മാറ്റമെന്ന് ഡച്ച് സെൻട്രൽ ബാങ്ക് ഗവർണർ ഒലാഫ് സ്ലീപെൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ അടിയന്തിര കരുതൽ ശേഖരം ഉപയോഗിക്കേണ്ട സാഹചര്യം വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ഏത് പ്രതിസന്ധിയെയും പ്രതിരോധിക്കാനുള്ള ബാങ്കിന്‍റെ ശേഷിയും സജ്ജീകരണങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതിന്‍റെ ഭാഗമായി അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും 27 മെട്രിക് ടണ്ണിലധികം വരുന്ന സ്വർണ്ണം നെതർലാൻഡ്സിലെ സെയ്സ്റ്റിലുള്ള സൈനിക കേന്ദ്രത്തിലെ അതീവ സുരക്ഷിതമായ ബാങ്ക് വോൾട്ടിലേക്ക് നേരിട്ട് എത്തിച്ചു. സമാനമായ അളവിലുള്ള സ്വർണ്ണം സെയ്സ്റ്റിൽ നിന്ന് ലണ്ടനിലേക്കും മാറ്റിയിട്ടുണ്ട്. കൂടാതെ ന്യൂയോർക്കിൽ ഉണ്ടായിരുന്ന 59 മെട്രിക് ടണ്ണോളം സ്വർണ്ണം വിറ്റഴിച്ച് ആ തുക ഉപയോഗിച്ച് ലണ്ടനിൽ നിന്ന് പുതിയ സ്വർണ്ണം വാങ്ങിയാണ് കൈമാറ്റ പ്രക്രിയ പൂർത്തിയാക്കിയത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിക്കുന്ന സ്വർണ്ണത്തിന് അന്താരാഷ്ട്ര വ്യാപാര വിപണിയിൽ ഉയർന്ന മൂല്യവും എളുപ്പത്തിൽ കൈമാറ്റം ചെയ്യാനുള്ള സൗകര്യവുമുണ്ടെന്ന് ഡിഎൻബി ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തിലുള്ള ആഗോള സാമ്പത്തിക അല്ലെങ്കിൽ രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിൽ ന്യൂയോർക്കിലെയും ഓട്ടവയിലെയും സ്വർണ്ണശേഖരം പെട്ടെന്ന് ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്ന വിലയിരുത്തലാണ് ലണ്ടനിലേക്ക് മാറ്റാൻ നെതർലാൻഡ്സിനെ പ്രേരിപ്പിച്ചത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം
WORLD

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

September 1, 2026
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല
WORLD

നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല

August 31, 2026
ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ
WORLD

ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ

August 31, 2026
വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം
WORLD

വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം

August 29, 2026
ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന
WORLD

ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന

August 21, 2026
കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
Next Post
കേംബ്രിഡ്ജില്‍ മലയാളി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ചരിത്രപരമായ കോണ്‍സുലാര്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറോളം പേര്‍

കേംബ്രിഡ്ജില്‍ മലയാളി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ചരിത്രപരമായ കോണ്‍സുലാര്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറോളം പേര്‍

‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

'നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ'; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

September 4, 2026
എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

September 4, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist