Saturday, October 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള

by Kerala News Web Desk 04
October 10, 2026
in WORLD
0 0
A A
അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള
Share on WhatsappShare on FacebookShare on TwitterShare on Telegram

അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി പുരസ്‌കാരം സമർപ്പിച്ച് നവീ പിള്ള. ദീർഘകാലമായി അന്താരാഷ്ടാ നീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനുമായി ദക്ഷിണാഫ്രിക്കൻ സ്വദേശിനിയായ നവി പിള്ള പോരാടുകയാണ്. പുരസ്‌കാര പ്രഖ്യാപനത്തിൽ അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ച നവി പിള്ള, ഈ അംഗീകാരം അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ അതിജീവിച്ചവർക്കും നീതിക്കായി പോരാടുന്നവർക്കുമായി സമർപ്പിക്കുന്നതായി വ്യക്തമാക്കി.

പുരസ്കാരം അതിജീവിതർക്കും നീതിക്കായി പ്രവർത്തിക്കുന്നവർക്കും
“ഇപ്പോഴും അത്ഭുതത്തിൽനിന്ന് മുക്തയായിട്ടില്ല. എന്നാൽ, ഏറെ ആദരവും നന്ദിയും തോന്നുന്നു” എന്നായിരുന്നു പുരസ്‌കാരത്തോടുള്ള അവരുടെ പ്രതികരണം. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ എല്ലാ അതിജീവിതർക്കും അന്താരാഷ്ട്ര നീതിക്കായി പ്രവർത്തിക്കുന്നവർക്കും സംരക്ഷകർക്കുമാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നിയമത്തിന്‍റെ പ്രാധാന്യം കുറയ്ക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ നവീ പിള്ള, അത്തരം നീക്കങ്ങൾ ലോകത്തെ വീണ്ടും അധികാരമുള്ളവർ തീരുമാനിക്കുന്ന നീതിയുടെ കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“നിയമത്തേക്കാൾ അധികാരം നിർണായകമാകുന്ന, ആരുടെ ദുരിതത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ശക്തർ തീരുമാനിക്കുന്ന ലോകത്തിലേക്ക് നാം മടങ്ങിപ്പോകാനുള്ള അപകടസാധ്യതയുണ്ട്” എന്ന അവരുടെ നിലപാട് അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെ പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്. താൻ വഹിച്ച വിവിധ പദവികളിലൂടെ ഓരോ മനുഷ്യന്‍റെയും തുല്യമായ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാനും മുന്നോട്ട് കൊണ്ട് പോകാനുമുള്ള പ്രതിബദ്ധതയാണ് ഉയർത്തിപ്പിടിച്ചതെന്ന് നവി പിള്ള പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിനും നവി പിള്ള ഏറെ പ്രധാന്യം നൽകിയിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണകാലത്ത് അഭിഭാഷകയായി പൊതുപ്രവർത്തനം ആരംഭിച്ച നവീ പിള്ള. വർണവിവേചനത്തിനെതിരായ പോരാട്ടത്തിൽ നിയമത്തെ പ്രതിരോധത്തിന്‍റെ ഉപാധിയാക്കി മാറ്റി. ദക്ഷിണാഫ്രിക്കയിൽ സ്വന്തം നിയമസ്ഥാപനം ആരംഭിച്ച ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയായി ചരിത്രത്തിൽ സ്വന്തം ഇടംനേടി. വർണവിവേചന ഭരണകൂടത്തിനെതിരെ നിലകൊണ്ട നെൽസൺ മണ്ടേലയുൾപ്പെടെയുള്ളവർക്ക് വേണ്ടി അവർ നിരവധി തവണ കോടതി കയറിയിറങ്ങി. പുതക്കെ അന്താരാഷ്ട്ര നീതിന്യായ രംഗത്ത് ശ്രദ്ധേയ വ്യക്തിത്വമായി നവി പിള്ള വളർന്നു.

1994 -ൽ റുവാണ്ടയിലെ വംശഹത്യയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ പ്രവർത്തിച്ച നവി പിള്ള, യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളിലും നിർണായക പങ്കുവഹിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തിന്‍റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിനായി വിവിധ നിലകളിൽ പ്രവർത്തിച്ച അവർ നിയമവഴിയിൽ പതിറ്റാണ്ടുകളായി തുടരുന്നു.

നിയമം പ്രോത്സാഹിപ്പിച്ചതിനും സമാധാന ശ്രമത്തിനും
സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നവീ പിള്ളയെ പുരസ്‌കാരത്തിന് അർഹയാക്കിയതെന്നാണ് നോർവീജിയൻ നോബൽ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നത്. യുദ്ധവും അക്രമവും തടയുന്നതിൽ നിയമപരമായ നടപടികൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് അവർ തന്‍റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചുവെന്ന വിലയിരുത്തലും പുരസ്‌കാര പ്രഖ്യാപനത്തിലുണ്ട്. അന്താരാഷ്ട്ര നീതി എന്നത് കുറ്റവാളികളെ ശിക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഇരകൾക്ക് അംഗീകാരവും നീതിയും ഉറപ്പാക്കുന്നത് പോലെ തന്നെ ഭാവിയിൽ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുന്നതും അതിന്‍റെ ഭാഗമാണെന്നും നവി പിള്ള തന്‍റെ പ്രവർത്തനത്തിലൂടെ തെളിയിച്ച് കൊണ്ടിരിക്കുന്നു. നിയമവാഴ്ചയുള്ളിടത്തെ തുല്യത ഉണ്ടാവുകളൊള്ളൂവെന്നും വിവേചനം അവസാനിക്കുവെന്നും പറയുന്നതിലൂടെ നിയമവാഴ്ചയുടെ പ്രധാന്യത്തെയാണ് നവി പിള്ള ഉയ‍ർത്തിപ്പിടിക്കുന്നത്.

നിലപാടുള്ള വ്യക്തി
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് നവീ പിള്ളയെ അന്താരാഷ്ട്ര നിയമചരിത്രത്തിലെ നിർണായക സംഭവവികാസങ്ങൾക്കിടയിൽ നീതിക്കുവേണ്ടി ഉറച്ചതും സ്വതന്ത്രവുമായ നിലപാട് സ്വീകരിച്ച വ്യക്തി എന്നായിരുന്നു വിശേഷിപ്പിച്ചത്. നെൽസൺ മണ്ടേലയുൾപ്പെടെ ഉള്ളവർക്ക് വേണ്ടി വർണവിവേചന ഭരണകൂടത്തിനെതിരെ നടത്തിയ നിയമപോരാട്ടം, റുവാണ്ടയിലെ വംശഹത്യയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ട്രൈബ്യൂണലിലെ പ്രവർത്തനം, അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍റെ അധ്യക്ഷസ്ഥാനം എന്നിവ ഗുട്ടെറസ് എടുത്തുപറഞ്ഞു. “ബലപ്രയോഗത്തിന്‍റെ നിയമത്തേക്കാൾ നിയമത്തിന്‍റെ ശക്തിയാണ് വിജയിക്കേണ്ടത്” എന്ന സന്ദേശമാണ് പിള്ളയുടെ പ്രവർത്തനങ്ങൾ നൽകുന്നതെന്ന് ഗുട്ടെറസ് പറഞ്ഞു. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതാണ് അനീതിക്കെതിരായ ഏറ്റവും ഉറപ്പുള്ള പ്രതിരോധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്രയേൽ വിമ‍ർശക
പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വിവിധ രാജ്യങ്ങളിൽനിന്നും അന്താരാഷ്ട്ര രംഗത്തുനിന്നും വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയർന്നത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസ നവീ പിള്ളയെ വർണവിവേചന വിരുദ്ധ പ്രവർത്തകരുടെ അവകാശങ്ങൾക്കായി പോരാടിയ മുൻനിര അഭിഭാഷകയായി വിശേഷിപ്പിച്ചു. അതേസമയം, ഗാസയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ അന്വേഷണ റിപ്പോർട്ടിൽ ഇസ്രയേലിനെതിരെ നവി പിള്ള നിലപാട് എടുത്തത് ഇസ്രയേലിനെ ചൊടിപ്പിച്ചിരുന്നു. അതിനാൽ തന്നെ പുരസ്‌കാര തീരുമാനം ഇസ്രായേൽ വിരുദ്ധ വിദ്വേഷത്തിനും മുൻവിധിക്കും നിയമസാധുത നൽകുന്നതാണെന്ന നിലപാടാണ് ഇസ്രയേൽ കൈക്കൊണ്ടത്. ഗാസയിലെ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇസ്രായേൽ ഗാസയിൽ വംശഹത്യാപരമായ പ്രവർത്തനങ്ങൾ നടത്തിയെന്ന കണ്ടെത്തലാണ് ഈ വിമർശനത്തിന്‍റെ പശ്ചാത്തലമെന്നും റിപ്പോർട്ടുകൾ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ന​ഗരത്തിനടിയിലെ തുരങ്കത്തിൽ‌ കഴിഞ്ഞത് നൂറോളം കുടുംബം, മഴയില്‍ വെള്ളമിരച്ച് കയറുമ്പോള്‍ ഓടി രക്ഷപ്പെടും
WORLD

ന​ഗരത്തിനടിയിലെ തുരങ്കത്തിൽ‌ കഴിഞ്ഞത് നൂറോളം കുടുംബം, മഴയില്‍ വെള്ളമിരച്ച് കയറുമ്പോള്‍ ഓടി രക്ഷപ്പെടും

October 10, 2026
‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’
WORLD

‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’

October 7, 2026
ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി
WORLD

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

October 6, 2026
ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു
WORLD

ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു

October 6, 2026
‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്
WORLD

‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്

October 5, 2026
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു
WORLD

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

October 2, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ
WORLD

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്
WORLD

‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്

September 30, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
Next Post
എഐ റോബോട്ടിലും ലിംഗവിവേചനം; ഒരേ ജോലി എന്നിട്ടും സ്ത്രീകൾക്ക് പ്രതിഫലക്കാര്യത്തിൽ 10.25% കുറവെന്ന് പഠനം

എഐ റോബോട്ടിലും ലിംഗവിവേചനം; ഒരേ ജോലി എന്നിട്ടും സ്ത്രീകൾക്ക് പ്രതിഫലക്കാര്യത്തിൽ 10.25% കുറവെന്ന് പഠനം

കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ

കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist