Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home ENTERTAINMENT

ജനപ്രിയ നായകനായകന്റെ വരവ്; ബേസിലിന്റെ 2022

by Kerala News - Web Desk 01
December 30, 2022
in ENTERTAINMENT
0 0
A A
ജനപ്രിയ-നായകനായകന്റെ-വരവ്;-ബേസിലിന്റെ-2022
Share on WhatsappShare on FacebookShare on TwitterShare on Telegram

സംവിധാന മികവ് കൊണ്ടും അഭിനയം കൊണ്ടും കാണികളുടെ ശ്രദ്ധ നേടിയ യുവ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. സൂപ്പർ ഹിറ്റുകളുടെയും അംഗീകരങ്ങളുടെയും വർഷമായിരുന്നു ബേസിൽ ജോസഫിന് 2022. മികച്ച കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടം നേടിയ ബേസിൽ ജോസഫ് ഏറ്റവും അടുത്തായി നേടിയ ഏഷ്യൻ ക്രിയേറ്റിവ് അക്കാദമി പുരസ്കാരത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.

ഒരു അഡ്വഞ്ചർ, സൂപ്പർ ഹീറോ സിനിമ, കയ്യടക്കത്തോടെ, മിടുക്കോടെ അവതരിപ്പിച്ച് ബേസിൽ ‘മിന്നൽ മുരളി’യിലൂടെ ഒരു സൂപ്പർ ഹീറോ ഡയറക്ടറായി മാറി. ഹോളിവുഡ് സിനിമകളിലൂടെ കണ്ട് അസ്വദിച്ച നിരവധി സൂപ്പർ ഹീറോ സിനിമകൾ പോലെയൊന്ന് മലയാളത്തിലെത്തുമ്പോൾ ഉണ്ടാകാവുന്ന ആശങ്കകൾ സഹചമാണ്. എന്നാൽ ആ ആശങ്കകളെയൊക്കെ മാറ്റി നിർത്തി ഒരു തദ്ദേശീയനായ സൂപ്പർ ഹീറോയെ ഭംഗിയോടെ ബേസിൽ സൃഷ്ടിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘കുഞ്ഞിരാമയണ’വും ‘ഗോദ’യും മുതൽ ലഭിച്ച ഒരു പ്രത്യേക ഫാൻ ബേസ് ബേസിലിനുണ്ട്. മിന്നൽ മുരളി ഇറങ്ങിയതിന് ശേഷം ആ ഫാൻ ബേസ് ഇരട്ടിച്ചു. അതേസമയം കുടുംബ പ്രേക്ഷകരെ അടക്കം കയ്യിലെടുക്കുന്ന തരത്തിലുള്ള പെർഫോമറായും അദ്ദേഹം മാറി. പുതുതായി ഇറങ്ങിയ ‘ജയ ജയ ജയ ജയ ഹെ’ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.’

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലോവർ മിഡിൽ ക്ലാസ് മലയാളികളുടെ പ്രശ്നങ്ങളും ആകുലതകളും തുറന്ന് കാണിച്ച, ‘ഇത് എന്റെയും കഥയാണ്’ എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളെ ഒരുകാലത്ത് സമ്മാനിച്ച നടന്മാരാണ് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, ശ്രീനിവാസൻ തുടങ്ങിയവരൊക്കെ. ജഗദീഷിന്റെ ‘വെൽകം ടു കൊടൈക്കനാ’ലും മുകേഷിന്റെ ‘റാംജി റാവു സ്പീക്കിങ്’ സീരീസ് പോലെയുള്ള സിനിമകളും സംസാരിച്ചത് മിഡിൽ ക്ലാസ് മലയാളിയുടെ പ്രതീകമായാണ്. അത്തരം കഥാപാത്രങ്ങളെ ഇന്ന് ബേസിലിലൂടെ കാണാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 90കളിലെ യുവാക്കൾ സ്വന്തം ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ എടുത്തു പറഞ്ഞ കഥാപാത്രങ്ങൾ ബേസിൽ ജോസഫ് ചെയ്തിട്ടുണ്ട്. ‘ജാൻ-എ-മന്നി’ലെ ജോയ്മോൻ അത്തരം യുവാക്കളുടെ ഒരു റപ്രസെന്റേഷന്‍ ആണ്.

2022-ൽ സിനിമകളൊന്നും സംവിധാനം ചെയ്യാതിരുന്ന ബേസിൽ ഈ വർഷത്തെ ശ്രദ്ധാ കേന്ദ്രമായത് അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലൂടെയാണ്. ‘ഡിയർ ഫ്രണ്ട്’, ‘ന്നാ താൻ കേസ് കോട്’, ‘പാൽതു ജാൻവർ’, ‘ജയ ജയ ജയ ജയ ഹേ’ എന്നീ സിനിമകളാണ് ബേസിൽ ഈ വർഷം അഭിനയിച്ചത്. ഡിയർ ഫ്രണ്ടിലെ സജിത് എന്ന ക്യാരക്ടർ, യഥാർത്ഥ ജീവിതത്തിൽ എല്ലാ സുഹൃത്ത് വലയങ്ങളിലും കാണാനാകുന്നയാളാണ്. വീട്ടിലെ പ്രാരാബ്ദത്തിൽ നിന്ന് കര കയറാൻ, ബാംഗ്ലൂരിൽ ബിസിനസ് നടത്തി രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനായാണ് ബേസിൽ ചിത്രത്തിൽ എത്തുന്നത്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് തിയേറ്ററുകൾ കീഴടക്കിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഗസ്റ്റ് റോളിൽ എത്തിയ നടൻ സീരിയസ് ആയ, നീതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച്ച കാണിക്കാത്ത, ചുറുചുറുക്കുള്ള മജിസ്ട്രേറ്റായി എത്തി. ഇന്നത്തെ കാലത്ത് ഭൂരിഭാഗം മലയാളി ചെറുപ്പക്കാരും കടന്ന് പോകുന്ന സാഹചര്യങ്ങളെ വരച്ചു കാട്ടിയ ബേസിലിന്റെ മറ്റൊരു കഥാപാത്രമായിരുന്ന ‘പാൽതു ജാൻവർ’. ഗ്രഫിക് ഡിസൈനർ ആകണം എന്ന പാഷൻ മനസിൽ സൂക്ഷിച്ചുകൊണ്ട് പിതാവിന്റെ ജോലി ഏറ്റെടുത്തു നടത്തേണ്ടി വരുന്ന, വെറ്റിനറി ഇൻസ്പെക്ടറായ പ്രസൂൺ 90സ് കിട്സിന്റെ പ്രതിനിധിയാണ്.

‘ജയ ജയ ജയ ജയ ഹേ’യിലെ രാജേഷ് എന്ന കഥാപാത്രം പ്രേക്ഷകന് ഉണ്ടാക്കിയ അസ്വസ്ഥത ബേസിലിന്റെ പെർഫോമൻസിനിള്ള അംഗീകാരം കൂടിയായിരുന്നു. കാലം മാറി, പുരുഷമേധാവിത്വം എന്നത് പേര് മാത്രമായി ചുരുങ്ങി എന്ന് പറയുമ്പോൾ പോലും പലർക്കുമുള്ള ഒരു മുന്നറിയിപ്പായിരുന്നു ജയ ഹേ. തമാശയിലൂടെ കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും ഒന്നിരിത്തി ചിന്തിക്കാനുള്ളത് സിനിമ പറയുന്നുണ്ട്. ജയ ഹേയിലെ രജേഷ് സമൂഹത്തിൽ ഇപ്പോഴും പുരുഷമേധാവിത്വ ചിന്താഗതിയുള്ള ഒരുപാട് പേരുടെ പ്രതീകമായാണ് അവതരിച്ചത്. 30 കാരായ ചെറിപ്പക്കാർക്ക് സുഹൃത്തായും അമ്മമാർക്ക് മകനായും സഹോദരിമാർക്ക് സഹോദരനായും ജേഷ്ഠന്മാർക്ക് അനുജനായും തോന്നിപ്പിക്കുന്ന സന്ദർഭങ്ങൾ അദ്ദേഹം നിരവധി സിനിമകളിലൂടെ സമ്മാനിച്ചു. അത്തരം കഥാപാത്രങ്ങൾക്ക് പൂർണത നൽകാൻ ബേസിലിലെ സംവിധായകന്റെ നിരീക്ഷണ ബുദ്ധി സഹായിച്ചിട്ടുണ്ട്. ബേസിൽ ജോസഫിന്റെ നടനം അടയാളപ്പെടുത്തിയ വർഷമാണ് 2022. അപ്പോഴും മിന്നൽ മുരളി നേടുന്ന അംഗീകരങ്ങളിലൂടെ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന സംവിധായകൻ കൂടിയാണ് അദ്ദേഹം.

STORY HIGHLIGHTS: Director, Actor Basil Joseph’s 2022 

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെയ്‍മര്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ENTERTAINMENT

നെയ്‍മര്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

July 27, 2023
രജനികാന്തും-ഐശ്വര്യ-റായിയും-സൽമാൻ-ഖാനും-നേർക്കുനേർ;-ഈ-വർഷത്തെ-ഈസ്റ്ററും-ഈദും-ആരുടേത്?
ENTERTAINMENT

രജനികാന്തും ഐശ്വര്യ റായിയും സൽമാൻ ഖാനും നേർക്കുനേർ; ഈ വർഷത്തെ ഈസ്റ്ററും ഈദും ആരുടേത്?

January 23, 2023
‘ഞാൻ-വിദ്യാർത്ഥികൾക്കൊപ്പം’;-കെ-ആർ-നാരായണൻ-ഇൻസ്റ്റിറ്റ്യൂട്ടിലെ-സമരത്തെ-പിന്തുണച്ച്-ഫഹദ്
ENTERTAINMENT

‘ഞാൻ വിദ്യാർത്ഥികൾക്കൊപ്പം’; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ പിന്തുണച്ച് ഫഹദ്

January 23, 2023
പത്താനെ-മാറ്റി-തിയേറ്റർ;-ഷാരൂഖിന്റെ-കട്ടൗട്ട്-ചെന്നൈ-മൾട്ടിപ്ലക്സിൽ-നിന്നും-നീക്കി
ENTERTAINMENT

പത്താനെ മാറ്റി തിയേറ്റർ; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

January 21, 2023
ഐഎഫ്എഫ്കെയ്ക്കപ്പുറം-നൻപകൽ-നേരത്ത്-മയക്കം;-മൂന്നാം-ദിവസ-കളക്ഷൻ
ENTERTAINMENT

ഐഎഫ്എഫ്കെയ്ക്കപ്പുറം നൻപകൽ നേരത്ത് മയക്കം; മൂന്നാം ദിവസ കളക്ഷൻ

January 21, 2023
സന്തോഷ്-കീഴാറ്റൂർ-നായകനാകുന്ന-‘ശ്രീ-മുത്തപ്പൻ’-കണ്ണൂരിൽ-തുടങ്ങി
ENTERTAINMENT

സന്തോഷ് കീഴാറ്റൂർ നായകനാകുന്ന ‘ശ്രീ മുത്തപ്പൻ’ കണ്ണൂരിൽ തുടങ്ങി

January 21, 2023
‘അസുരന്-മുമ്പ്-തമിഴില്‍-നിന്ന്-ഒരുപാട്-ഓഫര്‍-വന്നു,-എനിക്ക്-പകരമാണ്-ഐശ്വര്യ-റായ്-ആ-സിനിമയിൽ-അഭിനയിച്ചത്;-മഞ്ജു-വാര്യര്‍”
ENTERTAINMENT

‘അസുരന് മുമ്പ് തമിഴില്‍ നിന്ന് ഒരുപാട് ഓഫര്‍ വന്നു, എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്; മഞ്ജു വാര്യര്‍”

January 21, 2023
അജയന്റെ-രണ്ടാം-മോഷണവുമായി-ടോവിനോ;-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്
ENTERTAINMENT

അജയന്റെ രണ്ടാം മോഷണവുമായി ടോവിനോ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 21, 2023
വിദ്യാർഥിയിൽ-നിന്നുണ്ടായ-മോശം-പെരുമാറ്റം-വേദനിപ്പിച്ചു:-അപർണ-ബാലമുരളി
ENTERTAINMENT

വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചു: അപർണ ബാലമുരളി

January 20, 2023
Next Post
11-വര്‍ഷത്തിന്-ശേഷം-ഇന്ത്യയില്‍-പാക്-ചിത്രം;-റിലീസ്-തീയതി-വീണ്ടും-നീട്ടി

11 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പാക് ചിത്രം; റിലീസ് തീയതി വീണ്ടും നീട്ടി

പുതുവത്സര-ആഘോഷങ്ങൾക്കൊരുങ്ങി-ഓസ്ട്രേലിയ

പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങി ഓസ്ട്രേലിയ

ഗ്യാസ്‌-അടുപ്പിലെ-തീ-സിലിണ്ടറിലേക്ക്-വ്യാപിക്കാത്തത്-എന്തുകൊണ്ട്‌?

ഗ്യാസ്‌ അടുപ്പിലെ തീ സിലിണ്ടറിലേക്ക് വ്യാപിക്കാത്തത് എന്തുകൊണ്ട്‌?

സ്റ്റാർട്ടപ്പുകളുടെ-കാലം…-വിജ്ഞാന-സമ്പദ്‌വ്യവസ്ഥയുടെയും

സ്റ്റാർട്ടപ്പുകളുടെ കാലം... വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെയും

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.