QLD : സെൻ്റ് ജോർജ്ജ് ഫാമിലി യൂണിറ്റിലെ ടീനു ലിൻസൻ്റെ പിതാവ് സി എ തോമസ് (77 വയസ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് വെള്ളിയാഴ്ച (14/06/2024) ഉച്ചകഴിഞ്ഞ് 03.30 ന് ഔവർ ലേഡി ഓഫ് ഡോളേഴ്സ് ബസിലിക്കയിൽ (പുത്തൻപള്ളി, തൃശൂർ) വെച്ചു നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
പരേതന്റെ ആത്മാവിനുള്ള ഒപ്പിസ് ഇന്നലെ 13/06/2024 രാത്രി 9.00 മണിക്ക് ഡോ. ലിൻസൻ്റെയും ടീനുവിൻ്റെയും വസതിയിൽ (19 പെംബ്രിഡ്ജ് പ്ലേസ്, കരിൻഡേൽ) വെച്ചു നടന്നു. പിതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായിരിക്കുന്ന ടീനുവിനും അവരുടെ കുടുംബത്തിനും സെൻ്റ് ജോർജ്ജ് ഫാമിലി യൂണിറ്റ് സമാധാനവും, ആത്മാവിന് ശാന്തിയും അർപ്പിച്ചു.































