സിഡ്‌നി : ഓസ്ട്രേലിയൻ മണ്ണിൽ പ്രകമ്പനം കൊള്ളിക്കാൻ ലൈവ് കൺസേർട്ടുമായി ലോകമെമ്പാടും കഴിവു തെളിയിച്ചിട്ടുള്ള സ്റ്റീഫൻ ദേവസ്സിയും ടീമും വരുന്നു.July 19 സിഡ്‌നി Stanhope Garden’s ൽ 6:30pm ന് നടത്തപ്പെടുന്ന ഈ പരിപാടിയുടെ Online tickets sale കുറഞ്ഞ നിരക്കിൽ അതും സ്പെഷ്യൽ ഡിസ്കൗണ്ട് ആയി നേരത്തെ തന്നെ ബുക്കിങ്ങ് തുടങ്ങിയിരുന്നു .
സ്റ്റീഫൻ ദേവസ്സി മ്യൂസിക്കൽ ലൈവ് ഷോയുടെ ടിക്കറ്റ് വിൽപ്പന 70% മുകളിൽ കഴിഞ്ഞതായി സംഘാടകർ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റു തീരുന്നതായിരിക്കും എന്നും സ്റ്റീഫൻ ദേവസ്സിയുടെ സംഗീത മാന്ത്രികജാലം കാണുവാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യേണ്ടതാണെന്നും സംഘാടകർ അറിയിച്ചു.ഈ പ്രോഗ്രാം കാണുവാനുള്ള സുലഭ അവസരം നഷ്‌ടപെടാതിരിക്കുവാൻ ഉടൻ ടിക്കറ്റ്സ് ബുക്ക് ചെയ്യുക.
https://www.trybooking.com/CRNDY
എ .ആർ . റഹ്മാൻ സംഗീത സംവിധാനം ചെയ്‌ത് സൂപ്പർ ഹിറ്റായ ‘ ആടു ജീവിതം’ സിനിമയിലെ ‘ഉടയോനെ’ ഗാനം ആലപിച്ച് പ്രശസ്‌തി നേടിയ ജിതിൻ രാജും Live ആയി ഗാനങ്ങൾ ആലപിക്കുന്നതായിരിക്കും . സ്റ്റീഫൻ ദേവസിയും സംഘവുമായി ജൂലൈ 18 വൈകുന്നേരം മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.ഇതിൽ ഒരു മണിക്കൂർ കീബോർഡ് പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് ആവശ്യമായ ഉപദേശങ്ങളും വേണ്ട പാഠങ്ങളും സ്റ്റീഫൻ ദേവസ്സിയിൽ നിന്ന് നേരിട്ട് അറിയാൻ സാധിക്കും.ആയതിനാൽ ഈ അവസരം പാഴാക്കാതെ സംഘാടകരുമായി എത്രയും വേഗം ബന്ധപ്പെടേണ്ടതാണെന്നും പരിമിതമായ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്നും പ്രോഗ്രാമുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഇൻഡോസ് റിതംസ് സിഡ്‌നി അവതരിപ്പിക്കുന്ന fusion ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ് , അതും ഓസ്ട്രേലിയയിൽ ആദ്യമായി.
സ്റ്റീഫൻ ദേവസിക്കൊപ്പം വേദി പങ്കിടുന്നതിന്റെ ആവേശത്തിലാണ് ഇൻഡോസ് റിതംസ് ടീം. ജൂലൈ 19 ലെ പ്രകടനം തങ്ങളുടെ എക്കാലത്തെയും മികച്ച പെർഫോമൻസുകളിലൊന്നായിരിക്കുമെന്നും അതിനായി കഠിന പരിശീലനത്തിലാണ് ടീമെന്നും ഇൻഡോസ് റിതംസ് അവകാശപ്പെട്ടു.കൂടാതെ കണ്ണുകളെ കുളിരണിയിക്കാൻ സിഡ്‌നിയിലെ പ്രഗൽപ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരങ്ങളും പരിപാടിയുടെ മാറ്റു കൂട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫാമിലി ടിക്കറ്റ് എടുത്തവർക്ക് പ്രത്യേക സീറ്റിങ് സൗകര്യം ഉണ്ടായിരിക്കുമെന്നും, മാത്രല്ല വ്യത്യസ്ത രീതിയിലുള്ള ലൈവ് ഫുഡ് സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.
കഴിഞ്ഞ മാസം അരങ്ങേറിയ അനിരുദ്ധ് ഷോയുടെ ലൈറ്റ് ആൻഡ് സൗണ്ട് കൈകാര്യം ചെയ്ത Rodie Ran productions ന്റെ രഞ്ജിത് ആൻഡ് ടീം ആണ് ഈ പ്രോഗ്രാമിന്റെയും ലൈറ്റ് ആൻഡ് സൗണ്ട് കൺട്രോൾ ചെയ്യുന്നത്.
സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന സ്റ്റീഫൻ ദേവസ്സി ലൈവ് കൺസർട്ടിന്റെ പ്ലാറ്റിനം സ്പോൺസർ റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡിംഗ് മേഖലയിലെ പ്രമുഖ വ്യക്തിത്വമായ Jack Chembirika യുടെ നേതൃത്വത്തിലുള്ള Nexa Homes ഉം Wellkins Capital ഉം ആണ്.
കൂടുതൽ വിവരങ്ങൾക്കും അന്വേഷങ്ങൾക്കും പരിപാടിയുടെ സംഘാടകരായ
ഷിജോ പി ജോസ് , മൊയ്‌തീൻ ഹബീബ് ജോമേഷ് ടോമി ജോസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
MOITHEEN HABEEB :0468713439
SHIJO P JOSE : 0481785999
JOMESH TOMY JOSE : 0421187625″































