തന്‍റെ വിവാഹമോചനത്തിന് കാരണം ആപ്പിള്‍ കമ്പനിയാണെന്ന് ആരോപിച്ച ഒരു യുവാവ് കേസിന് പോകുന്നതായി റിപ്പോര്‍ട്ട്. റിച്ചാർഡ് എന്ന പേരില്‍ അറിയപ്പെടുന്ന യുവാവാണ്, മൾട്ടിനാഷണൽ കോർപ്പറേഷനായ ആപ്പിള്‍ കമ്പനിയുടെ സാങ്കേതിക വിദ്യ കാരണം തന്‍റെ വിവാഹ മോചനം നടന്നെന്ന പരാതി ഉയര്‍ത്തി കേസ് കൊടുക്കാന്‍ തയ്യാറെടുക്കുന്നത്. കുടുംബത്തിലെ എല്ലാവരും ഉപയോഗിക്കുന്ന ആപ്പിളിന്‍റെ ഐപാഡിൽ ലൈംഗിക തൊഴിലാളികളുമായി യുവാവ് നടത്തിയ ചാറ്റുകളാണ് ഭാര്യ കണ്ടെത്തിയത്. എന്നാല്‍ ഈ ചാറ്റുകള്‍ താന്‍ ഡിലീറ്റ് ചെയ്തതാണെന്നും പക്ഷേ, ആപ്പിളിന്‍റെ സാങ്കേതിക വിദ്യ കാരണം അവ ഭാര്യയ്ക്ക് കണ്ടെത്താന്‍ പറ്റിയെന്നുമാണ് യുവാവിന്‍റെ പരാതി.
ഒരു വര്‍ഷം മുമ്പ് യുവാവ് നടത്തിയ ചാറ്റുകളായിരുന്നു അത്. അവ ഡിലീറ്റ് ചെയ്യപ്പെട്ടെന്നായിരുന്നു റിച്ചാര്‍ഡ് കരുതിയിരുന്നത്. എന്നാല്‍, സാങ്കേതിക വിദ്യ കാരണം ആ ചാറ്റുകള്‍ ഭാര്യയ്ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു. പിന്നാലെ ഇതിനെ ചൊല്ലി വീട്ടില്‍ കലഹം ഉണ്ടാവുകയും അത് വിവാഹ മോചനത്തിലേക്ക് നയിക്കുകയുമായിരുന്നെന്ന് റിച്ചാർഡ് ആരോപിക്കുന്നു. ആപ്പിള്‍ ഐപോഡിലെ പഴയ സന്ദേശങ്ങൾ ഉപകരണങ്ങളിൽ നിന്നും സ്വയമേവ ഡിലീറ്റ് ചെയ്യപ്പെടുന്നില്ലെന്ന് ഉപയോക്താക്കളെ അറിയിക്കാത്തിരുന്നതിനാണ് റിച്ചാർഡ് കേസിനൊരുങ്ങുന്നത്.































