പെർത്ത്: ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ (ISWA) യുടെ നേതൃത്വത്തിൽ “സംഗമം 2024 – ഒരു സാംസ്‌കാരിക ഒഡീസി” ജൂലൈ 28 ന് (ഞായർ) പെർത്ത് കൺസേർട്ട് ഹാൾ,( 5 സെൻ്റ് ജോർജ്ജ് ടെറസ്, പെർത്ത് CBD) ൽ വെച്ച് വൈകിട്ട് 5:00 pm – 9.00 pm നടത്തപ്പെടുമെന്ന് ISWA യുടെ ഭാരവാഹികൾ അറിയിച്ചു . നിരവധി പ്രാദേശിക ഇന്ത്യൻ അസോസിയേഷനുകളിലെയും ഗ്രൂപ്പുകളിലെയും പ്രകടനങ്ങളിലൂടെയും,സാംസ്കാരിക നൃത്തങ്ങളിലൂടെയും ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്ന ഒരു ആഘോഷമാണ് ഇതിലൂടെ സദസ്സിന് മുന്നിലേക്കെത്തുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി .
ടിക്കറ്റുകൾക്കായി : https://perthconcerthall.com.au/events/event/sangam-2024
ഇവൻ്റിനെയോ ടിക്കറ്റുകളെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ശ്രീ മനീഷ് ഗുപ്ത
സംഗമം ഇവൻ്റ് കോർഡിനേറ്ററും ISWA മാനേജ്മെൻ്റ് കമ്മിറ്റി അംഗവും
ഫോൺ: 0424 272 501
ഇമെയിൽ: manish.gupta@iswa-perth.org































